Tag: religion

ഭക്തരെ പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമായി മാറും, സര്‍ക്കാരിന്റെ ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി എം ടി രമേശ്

കോഴിക്കോട്: ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാല്‍ അത് വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും അത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതായി വരും. അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാരിന്റെ...

ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാത്രമേ...

രാമക്ഷേത്രം നിര്‍മ്മിക്കും, ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്നു കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരിയും വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരുടെയും പ്രസ്താവന. ക്ഷേത്ര നിര്‍മാണത്തിനു തന്റെ ഭാഗത്തുനിന്നു വേണ്ട...

ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവും ലക്‌നൗവില്‍ മുസ്ലീം പള്ളി നിര്‍മ്മാണവും ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി. ഇതോടൊപ്പം മുസ്ലിം പള്ളിയുടെ നിര്‍മാണം ലക്നൗവില്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനായി ഓര്‍ഡനന്‍സിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെതന്നെ ഉഭയകക്ഷി സമ്മതത്തോടെ രണ്ട്...

ശബരിമല യുവതി പ്രവേശനം: നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഘര്‍ത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍...

ശബരിമല യോഗം; മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്തില്ല, വിട്ടുനിന്നത് മനപൂര്‍വ്വമെന്ന് സൂചന

പത്തനംതിട്ട: ശബരിമല ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വിട്ടുനിന്നതു മനഃഃപൂര്‍വമാണെന്നു സൂചന. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരെത്തുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇവിടെനിന്നുള്ള മന്ത്രിമാരെയാണു ക്ഷണിച്ചിരുന്നതും. അതത് സംസ്ഥാനങ്ങളില്‍ തന്നെ ശബരിമല ആചാര സംരക്ഷണസമരങ്ങളുടെ നേതൃത്വം...

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സുരേഷ് ഗോപി

കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് എം.പി. സുരേഷ് ഗോപി.കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ...

ഇരുമുടിക്കെട്ട് ഇല്ലാതെയും ശബരിമലയില്‍ പോകാമെന്ന് ഹൈക്കോടതി; സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന സ്ഥലമാണ്, ശബരിമല എല്ലാ മതസ്ഥരുടേതുമാണെന്നും കോടതി

കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാ മതസ്ഥരുടേതുമാണ്. പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
Advertismentspot_img

Most Popular

G-8R01BE49R7