കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ബഹ്‌റൈനില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യപാരികള്‍. കേരളത്തില്‍ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് അറിയുന്നത്.
യുഎഇയിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെജിറ്റബിള്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അറിയിച്ചു.
അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെത്തുന്നവരെ പരിശോധിക്കാന്‍...
ദുബായ്: യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ വിസ നല്‍കുക. ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസയ്ക്ക് അര്‍ഹരാണ്. പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍...
ദോഹ: ലോകത്ത് ഇതുവരെ കാണാത്ത ഇന്റര്‍നെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തര്‍. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ.
4ജി എല്‍ടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ,...
കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പൈന്‍സുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈത്തിലുള്ള മുഴുവന്‍ ഫിലിപ്പൈന്‍സുകാരും തിരികെ വരണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ആഹ്വാനം. ദക്ഷിണേഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള അദ്ദേഹം ആറായിരത്തോളം ഫിലിപ്പൈന്‍സുകാരെ...
ദുബായ് : നാട്ടിലുള്ളവര്‍ മാത്രമല്ല, പ്രവാസി മലയാളികളും വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. വാഴയിലയ്ക്കു മുതല്‍ മിക്‌സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കണിവെള്ളരി, കുമ്പളം, മത്തന്‍, കാബേജ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കാ...
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു.
99...
ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.
കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ്...
കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...