തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം...
തിരുവനന്തപുരം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം ചെയ്യുന്നത് നീളാന്‍ സാധ്യത. ഏജന്റുമാര്‍ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍, അപേക്ഷിച്ചവരെ നേരില്‍കണ്ട് രേഖകള്‍ പരിശോധിക്കാനാണ് നോര്‍ക്ക ആലോചിക്കുന്നത്. വില്ലേജ് ഓഫിസുകള്‍ വഴി അപേക്ഷകള്‍ പരിശോധിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നോര്‍ക്ക അധികൃതര്‍...
ന്യൂഡല്‍ഹി: അവധിക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അവധിയില്‍ ഉളളവര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മടങ്ങിപ്പോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കാം.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ്...
ന്യൂഡല്‍ഹി : കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അടങ്ങുന്നതിനു മുമ്പ് ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക കോവിഡ്–19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു ദേശീയ...
പാലക്കാട് : തമിഴ്‌നാട്ടിലെ റെഡ് സോണ്‍ ജില്ലയായ തിരുവള്ളൂരില്‍ നിന്നു കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോയില്ലെന്നു വ്യക്തമായതോടെ ആശങ്ക. 34 വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട 4...
ന്യൂയോര്‍ക്ക്: ആയിരങ്ങളുടെ ജീവനെടുത്ത കോവിഡിനൊപ്പം അമേരിക്കയെ ആശങ്കയിലാക്കി കുട്ടികളില്‍ അപൂര്‍വ്വ രോഗം. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് കാണുന്നത്.കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി മരിച്ചു. കൊറോണ വൈറസ് കാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥ മൂലമാകാം കുട്ടി മരിച്ചതെന്ന് ഗവര്‍ണര്‍...
ന്യൂഡല്‍ഹി : വിദേശത്തു നിന്നു തിരിച്ചെത്തുന്നവര്‍ 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം എന്ന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശം. വിദേശത്തു നിന്ന് വിമാനത്തിലോ കപ്പലിലോ ഇന്ത്യയില്‍ എത്തുന്നവര്‍ ആദ്യത്തെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും അതിനു ശേഷം പരിശോധനയില്‍ നെഗറ്റീവ് എന്നു കാണുന്നവര്‍ വീട്ടില്‍ അടുത്ത...
വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് മലയാളി ന്യൂയോര്‍ക്കില്‍ മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.