Tag: pravasi

മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി; വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിന്റെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് വി.മുരളീധരന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടിരുന്നു. പങ്കെടുക്കാമെന്ന് അവര്‍ സമ്മതം അറിയിച്ചു. കോണ്‍ഫറന്‍സിനുള്ള ലിങ്ക് അയച്ചു കൊടുത്തു. യോഗം തുടങ്ങിയപ്പോള്‍ ലിങ്കില്‍ അദ്ദേഹത്തിന്റെ...

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്; 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1...

കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ് : ചികിത്സയിലായിരുന്ന മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി. സി. സനീഷ് (37) ആണു മരിച്ചത്. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷുമൈസി ജനറല്‍ ആശുപത്രിയിലായിരുന്നു....

നാട്ടിലേക്കു മടങ്ങാന്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

മലപ്പുറം : നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കന്‍ തയ്യില്‍ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 4...

വീണ്ടും കോവിഡ് മരണം…

കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. ഒരു നഴ്‌സും അധ്യാപകനുമാണ് കുവൈത്തിലും യുഎഇയിലുമായി മരിച്ചത്. പത്തനംതിട്ട പുതുക്കുളം മലയാളപ്പുഴ പുതുക്കുളത്ത് വീട്ടില്‍ അന്നമ്മ ചാക്കോ (ഡെയ്‌സി59) ആണ് കുവൈത്തില്‍ മരിച്ചത്. സ്വകാര്യ ക്ലിനിക്കില്‍ ഹെഡ് നഴ്‌സ് ആയ അന്നമ്മ മുബാറക് ആശുപത്രിയില്‍...

കോവിഡ് ബാധിച്ച് മരിച്ചത് 149 മലയാളികള്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികള്‍. മാര്‍ച്ച് 31 മുതല്‍ ഇന്നലെ വരെയുള്ള നോര്‍ക്കയുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎഇയിലാണ്. രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെ: യുഎസ് – 33, യുഎഇ 70, ബ്രിട്ടന്‍–12, സൗദി...

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകും, മലയാളികളുടെ തിരിച്ചുവരവ് തുടര്‍ന്നാല്‍ രോഗികള്‍ 2000 വരെ എത്താം, ക്വാറന്റീന്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപത്തിനെ നാടൊന്നാകെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.മലയാളികളുടെ തിരിച്ചുവരവു തുടര്‍ന്നാല്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെ എത്താമെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനം...

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ മുതൽ പുനരാരംഭിക്കും

നോർക്ക റൂട്ട്‌സ് തിരുവനന്തപുരം മേഖലാ ഓഫീസിൽ നാളെ(20/5/2020) മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസ് പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ അറ്റസ്റ്റേഷൻ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.
Advertismentspot_img

Most Popular

G-8R01BE49R7