Tag: pravasi

ഹജ്ജ് കര്‍മം സൗദിയിലുള്ളവര്‍ക്ക് മാത്രം; തീര്‍ഥാടനം സാമൂഹിക അകലം പാലിച്ച് മാത്രം

ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍...

2000ത്തിലേറെ പേര്‍ ഇന്ന് കൊച്ചിയിലെത്തും

വിദേശ രാജ്യങ്ങളില്‍നിന്നും രണ്ടായിരത്തിലേറെപ്പേര്‍ 12 വിമാനങ്ങളിലായി ഇന്ന് കൊച്ചിയിലെത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈ, ചെന്നൈ വഴി രാവിലെ 7ന് കൊച്ചിയിലെത്തും. ഇതിനു പുറമെ എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ പുലര്‍ച്ചെ 1നും 1.30നും ഉച്ചയ്ക്ക് 12.30നുമെത്തും. സലാം എയറിന്റെ...

ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ചു...

പ്രവാസികള്‍ക്ക് സാധ്യമല്ലാത്ത വ്യവസ്ഥകള്‍ വയ്ക്കുന്നു; സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രവാസികളോട് സര്‍ക്കാര്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന്...

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം..; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍...

കേരളത്തിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വന്നു തുടങ്ങി. ഇതിനിടെ വിമാനത്തില്‍ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിമാനത്തില്‍ സാമൂഹിക...

പ്രവാസികൾക്ക് സഹായവുമായി കേരളസർക്കാർ

സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും. ഇത് സംബന്ധിച്ച്...

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയില്‍ ലത്തീഫ് (42 ) ആണ് മരിച്ചത്. ദുബായില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ദുബായിയിലെ താമസകേന്ദ്രത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍...
Advertismentspot_img

Most Popular

G-8R01BE49R7