Tag: pravasi

വെള്ളം പോലും നല്‍കിയില്ല; വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍...

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട

വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ...

കോഴിക്കോട് സ്വദേശിയായ ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞുവിമാനമാണ് യാത്രക്കാരിക്കുവേണ്ടി അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 11ന് എത്തി 11.37നു യാത്രക്കാരിയുമായി വിമാനം പറന്നു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരിയുടെ കുടുംബം അബുദാബിയിലാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎഇയില്‍...

വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം; കേരളത്തിലേക്ക് 94 വിമാനങ്ങള്‍

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം തുടങ്ങും. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണിത്. ബഹ്റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍...

പ്രവാസി മടക്കം; പുതിയ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍

ദുബായ്: പ്രവാസി മടക്കത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിന്‍വലിച്ചു. മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്, ഫെയ്‌സ്...

ഒമാനിൽ 2 മലയാളികൾ കൂടി മരിച്ചു; ഗൾഫിൽ ഇതുവരെ 265 മലയാളികൾ മരിച്ചു

ഒമാനിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ്, പാലക്കാട് പഴമ്പാലക്കോട് സ്വദേശി ശശിധരൻ എന്നിവർ മസ്ക്കറ്റിലാണ് മരിച്ചത്. എഴുപതുകാരനായ മാത്യു ഫിലിപ്പിന് ഈ മാസം രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് റോയൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവയെയാണ്...

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാന ടിക്കറ്റ് ഉപയോഗിച്ച് അടുത്ത ഡിസംബര്‍ വരെ യാത്ര ചെയ്യാം

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാനയാത്രികരുടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ. അടുത്ത വര്‍ഷം അവസാനം വരെ എല്ലാ ടിക്കറ്റുകളും സാധുവാക്കിക്കൊണ്ടാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ കൈവശമുള്ളവരും ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയോ യാത്ര ചെയ്യാന്‍ അനുവദിക്കപ്പെടാതിരിക്കുകയോ...

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന സർക്കാരിന്റെ നിലപാടില്‍ ഒരുമാറ്റവുമില്ല: മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന സർക്കാരിന്റെ നിലപാടില്‍ ഒരുമാറ്റവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നു. സര്‍ക്കാര്‍ ഒരു വിമാനത്തിന്റേയും യാത്ര മുടക്കിയിട്ടില്ല. ആരുടേയും വരവ് തടഞ്ഞിട്ടില്ല. ഇന്നുമാത്രം 72 വിമാനങ്ങളില്‍ 14058 പ്രവാസികള്‍ തിരിച്ചെത്തും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ചികില്‍സ...
Advertismentspot_img

Most Popular

G-8R01BE49R7