രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തൂ, വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോട് നടന്‍ മാമുക്കോയ. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല....