തിരുവനന്തപുരം: ബാര്‍കോഴ, കെവിന്‍ കൊലപാതകം കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മാറ്റിക്കൊണ്ട് പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്‍കി.
ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍. സുകേശനെ...
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിനെ പൊലീസ് വിളിച്ചുവരുത്തിയേക്കുമെന്നാണു വിവരം. മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. കേസിനു മേല്‍നോട്ടം വഹിക്കുന്ന ഐജി വിജയ്...
വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണി. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്.
അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത...
കൊച്ചി: മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന...
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുടെ വിലസല്‍; അഞ്ചു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഭീകരരാണു കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയ നിരവധി ഭീകരരുടെ...
തിരുവനന്തപുരം: കേരളത്തില്‍ പ്രളയം നേരിട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് പങ്കാളികളാകണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ബെഹ്റ വ്യക്തമാക്കി. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ...
ചെന്നൈ: ലൈംഗീക ചുവയോടെ സംസാരിക്കുകയും തന്റെ മുന്നിലിരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്നും തമിഴ്‌നാട് ഐജിക്കെതിരെ വനിത എസ്.പിയുടെ പരാതി. നിരവധി തവണ തന്നെ കെട്ടിപ്പിടിക്കുന്നതിനും ദുരുദ്ദേശത്തോടെ തൊടുന്നതിനും ശ്രമിച്ചിരുന്നുവെന്നും പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഏഴുമാസക്കാലമായി തുടര്‍ച്ചയായി ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ തുടരുകയാണെന്നും...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാത്രി പോലും പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നു കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു.
ബിഷപ്പിനെതിരെ ...