ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു.അപ്പോളോ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തിയതായിരുന്നു പിണറായി. വൈകീട്ടോടെ ആശുപത്രി വിട്ട മുഖ്യ മന്ത്രിയെ ചൈന്നൈയിലെ ഗസ്റ്റ് ഹൗസിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി...
തിരുവനന്തപുരം: രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു.
മൂന്നുമാസത്തിലൊരിക്കല്‍ ചെന്നൈയില്‍ പരിശോധനയ്ക്കായി മുഖ്യമന്ത്രി പോകാറുണ്ട്. ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മുഖ്യമന്ത്രിയുടെ...
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. അട്ടപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്നാണ് ചിണ്ടക്കിയില്‍ മധുവിന്റെ...
ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലെ വാചകങ്ങളാണിത്. ഷുഹൈബ് കൊല്ലപ്പെട്ട് പത്തുദിവസം പൂര്‍ത്തിയായ അന്നാണ് മുഖ്യമന്ത്രിയ്ക്ക്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് വേണ്ടി നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐക്കു...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍.
കൊലപാതകത്തെക്കുറിച്ച് പി.ജയരാജനും അറിവുണ്ടായിരുന്നു. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്റേയും പിണറായിയുടേയും...