Tag: pak

പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍...

മറുപടി തീര്‍ച്ചായയും ഉണ്ടാകും; അടുത്തത് ഞങ്ങളുടെ ഊഴമാണ്; തിരിച്ചടി വ്യത്യസ്തമായിരിക്കും: ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കും; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. 'സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും വരും. അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കും'- പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. തിരിച്ചടിക്കാന്‍ സൈന്യം തത്വത്തില്‍...

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12...

നദികളില്‍ തൊട്ടുകളിച്ചാല്‍ ഇന്ത്യ വിവരം അറിയുമെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് വെള്ളം നല്‍കില്ലെന്ന ഇന്ത്യയുടെ ഭീഷണിക്ക് മറുപടിയുമായി പാകിസ്താന്‍. 1960 ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യാപാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന പടിഞ്ഞാറന്‍ നദികളില്‍ തൊട്ടുകളിച്ചാല്‍ ഇന്ത്യ വിവരം അറിയുമെന്ന് പാകിസ്താന്‍. ഛലം, ചിനാബ്, ഇന്‍ഡസ് നദിയെ തടയാനോ വഴിമാറ്റി ഒഴുക്കാനോ...

പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ച നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയുടെ ഈ നടപടിക്കെതിരേ ശക്തമായ നിലപാട് കൈക്കൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) രംഗത്തെത്തി. വലപര ഒളിമ്പിക്‌സിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഒത്തുപോകുമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കില്‍...

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍...

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തല്‍. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍...

കൊറിയകളെ മാതൃകയാക്കണം; ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണം..! ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചില്ലേ…?

ഇസ്‌ലാമാബാദ്: ആരു തന്നെ പ്രതീക്ഷിക്കാത്ത, ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ, ഉത്തര- ദക്ഷിണ കൊറിയ ഒത്തുചേരല്‍ മാത്രൃകയാക്കി ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്ന് പാക്ക് മാധ്യമങ്ങള്‍. ഇരു കൊറിയന്‍ ഭരണാധികാരികളും ഒന്നിച്ച ചരിത്രമായ മുഹൂര്‍ത്തത്തിനാണു വെള്ളിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. അതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്നാണു പാക്ക്...
Advertismentspot_img

Most Popular

G-8R01BE49R7