Tag: pak

ഇന്ത്യക്കെതിരേ ഇനിയും ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതി വഷളാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്‍കി. ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും ജെയ്ഷെ മുഹമ്മദിനും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്...

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി...

പാക്കിസ്ഥാനെതിരേ ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇന്ത്യ വിന്യസിച്ചിരുന്നു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇന്ത്യ വിന്യസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആണവ അന്തര്‍വാഹനികളും വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും അടക്കമുള്ളവ ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് നിക്കത്തെയും പ്രതിരോധിക്കാനാണ് ഇന്ത്യ...

അഭിനന്ദനെ ഉപയോഗിച്ച് തേയില പരസ്യം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപല്‍ ടീ' എന്ന ബ്രാന്‍ഡാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയത്. ചായ കുടിക്കുന്ന അഭിനന്ദന്‍ 'ദ ടീ ഈസ്...

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വര്‍ഷം എന്നുള്ളത് മൂന്ന് മാസമാക്കിയാണ് വിസാ കാലാവധി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിന് പുറമെ വിസ ആപ്ലിക്കേഷനുള്ള തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 160 ഡോളര്‍ എന്നുള്ളത് 192 ഡോളറായാണ് ഉയര്‍ത്തിയിരിക്കുന്നത്. യുഎസ് പൗരന്മാര്‍ക്കുള്ള ആപ്ലിക്കേഷന്‍ ഫീസ് ഉയര്‍ത്തിയ...

അഭിനന്ദനെ കൈമാറുന്നതിന് മുന്‍പുള്ള വീഡിയോ പുറത്തുവിട്ട് പാക്കിസ്ഥാന്‍. 1.24 മിനിറ്റ് വീഡിയോ 18 തവണ എഡിറ്റ് ചെയ്തത്..!!

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുമുന്‍പുള്ള വിഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു.. 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പാക് സൈന്യത്തെ പുകഴ്ത്തുകയും ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നുമുണ്ട്. വിഡിയോയില്‍ നിന്ന്: ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. ഞാന്‍...

അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറി; ആഹ്ലാദ നിമിഷത്തില്‍ രാജ്യം

വാഗാ: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറിയത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെടി കുര്യനാണ് സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അല്‍പ്പസമയത്തിനകം മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍...

പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കണം; ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് സുഷമ

അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി. യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന്...
Advertismentspot_img

Most Popular

G-8R01BE49R7