Tag: p sreeramakrishnan

സ്വപ്‌ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച, ഇത് ഒരു പാഠമാണെന്നും സ്പീക്കര്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ല. റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നു. ഇതൊരു പാഠമാണെന്നും ഇന്ന്...

സ്വപ്‌ന സുരേഷുമായുള്ള ബന്ധം; ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞ് സ്പീക്കര്‍

സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീരാമകൃഷ്ണന്റെ മറുപടി. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ടവരോട്........ വളരെ ചെറുപ്രായത്തില്‍ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പലതരത്തിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും...

കെ.എം. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...

‘ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണെന്ന്’സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കൊച്ചി:ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ദൈവത്തില്‍ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണെന്നിരിക്കെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നത് ശരിയാണോ എന്ന കോടതിയുടെ ചോദ്യത്തിന്...

ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് സംവാദം നടത്തണം

കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കേണ്ട ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് ഏതു നിലയിലാണെന്ന് സംവാദം നടത്തേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. രാജ്യത്തെ പല നിയമങ്ങളും യുക്തിരഹിതമായ ആത്മബോധത്തിന്റെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും അടിസ്ഥാനത്തില്‍ വലിച്ചെറിയുന്ന സമീപനമാണ് ഇന്നുണ്ടാവുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭ വജ്ര...

37 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തെ ഒരു കണ്ണടയുടെ പേരില്‍ അളക്കരുത്, കടന്നുപോകുന്നത് കഠിനാനുഭവത്തിലൂടെ: വിവാദങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്: വില കൂടിയ കണ്ണട വച്ച് വിവാദത്തില്‍പ്പെട്ട സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിശദീകരണവുമായി രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് ഇതുസംബന്ധിച്ച് വിശദമായ കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തത്.കഠിനാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്നു പറഞ്ഞാണ് സ്പീക്കര്‍ തുടങ്ങിയത്. പിന്നീട് തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തെപ്പറ്റി വാചാലനാവുന്നു. 37 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തെ ഒരു കണ്ണടയുടെ പേരില്‍...

എകെജിക്കെതിരായ വിവാദ പരാമര്‍ശം; വി ടി ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്, വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എംഎല്‍എ വിടി ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ എംഎല്‍എയോട് വിശദീകരണം തേടുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബാലപീഡകന്‍ ആയിരുന്നു എകെജി എന്ന ബല്‍റാമിന്റെ പരാമര്‍ശമാണ് എറെ വിവാദത്തിന് ഇടവെച്ചത്. ബല്‍റാം മാപ്പുപറയണമെന്ന് വ്യത്യസ്ത കോണുകളില്‍ നിന്ന്...
Advertismentspot_img

Most Popular