Tag: note

200, 500, 2000 രൂപയുടെ വ്യാജനോട്ടുകള്‍ വ്യാപകം; വര്‍ധന 121 ശതമാനം

മുംബൈ: കള്ളനോട്ടുകളുടെ പ്രചാരത്തില്‍ നോട്ട് അസാധുവാക്കലിനുശേഷവും കുറവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ...

തെഞ്ഞെടുപ്പ് കോഴ: 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംശയകരമായ പണമിടപാടുകളെ തുടര്‍ന്നു 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍. ഈ അക്കൗണ്ടുകളിലേക്കു തിരഞ്ഞെടുപ്പിനു മുന്‍പായി സംശയകരമായ സാഹചര്യത്തില്‍ പണം നിക്ഷേപിക്കപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. 10,000 രൂപ വീതം ആകെ 1.7 കോടി രൂപയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍...

കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, കറന്‍സിയുടെ കണക്കെടുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്ന് അരുണ്‍ ജയ്!റ്റ്!ലിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, കറന്‍സിയുടെ കണക്കെടുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്ന് അരുണ്‍ ജയ്!റ്റ്!ലിയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ കറന്‍സിയുടെ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടുനിരോധനമെന്നു രണ്ടാംവാര്‍ഷിക ദിനത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്!റ്റ്!ലി പറയുന്നു. ഫെയ്‌സ്ബുക് ബ്ലോഗിലാണു നോട്ടുനിരോധന തീരുമാനത്തെ ന്യായീകരിച്ചു ജയ്റ്റ്‌ലി രംഗത്തെത്തിയത്. കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, മറിച്ചു കറന്‍സിയുടെ...

നോട്ട് നിരോധനിച്ചിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം

ഡല്‍ഹി: നോട്ട് നിരോധനിച്ചിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. നോട്ടു നിരോധനത്തിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മോദി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശപ്പെട്ടു. വൈകീട്ട് കേന്ദ്ര മന്ത്രിസഭാ...

നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് രൂപം കൊണ്ട കറന്‍സിക്ഷാമത്തില്‍ പ്രതികരണവുമായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമ്മുടെ...

നോട്ടു ക്ഷാമം താല്‍കാലികം; എടിഎമ്മികളില്‍ ഉടന്‍ പണം എത്തുമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തു ചിലയിടത്തുണ്ടായ കറന്‍സി ക്ഷാമം താല്‍കാലികമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. ചില സ്ഥലങ്ങൡ എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണു ജയ്റ്റ്‌ലി സമൂഹമാധ്യമമായ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 'രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറന്‍സി പ്രചാരത്തിലുണ്ട്. ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമാണ്. ചില...

നാഗാലാന്‍ഡില്‍ പണം വാരിയെറിഞ്ഞ് എംഎല്‍എയുടെ വിജയാഹ്ലാദം (വീഡിയോ .)

വിജയാഘോഷം നടത്താന്‍ നാഗാലാന്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് വിവാദത്തിലേക്ക്. പണം വാരിയെറിഞ്ഞുകൊണ്ടാണ് ജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സമ്മാനം നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വിവാദത്തില്‍ പെട്ടത്. സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയ വീഡിയോയില്‍ 200,500 രൂപ നോട്ടുകളാണ് സ്ഥാനാര്‍ത്ഥി എറിയുന്നത്.കെട്ടിടത്തിന്റെ മുകളില്‍...

വരുന്നു ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്തുരൂപ നോട്ടുകള്‍; 100 കോടി നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായി

മുംബൈ: ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്. പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ്...
Advertismentspot_img

Most Popular

G-8R01BE49R7