Tag: #national

ആപ് നിരോധനത്തിനെതിരെ ചൈന, വിചാറ്റ് നിരോധനത്തിലെ തെറ്റു തിരുത്തണമെന്ന്

ഇന്ത്യ ആദ്യം നിരോധിച്ച 59 ചൈനീസ് ആപ്പുകളിലൊന്നാണ് സമൂഹ മാധ്യമ ആപ്പായ വിചാറ്റ്. നിരോധനം കഴിഞ്ഞ് ഒരു മാസത്തേക്ക് ഒന്നും മിണ്ടാതിരുന്ന ചൈന ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് നിരോധനതത്തിലെ തെറ്റു തിരുത്തണമെന്നാണ്. ചൈനീസ് എംബസിയുടെ വക്താവ് ജി റോങ് പറഞ്ഞത്, ആപ് നിരോധനത്തെക്കുറിച്ചു വന്ന റിപ്പോര്‍ട്ടുകള്‍...

ഐഎസ് ഭീകരരുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട്; കര്‍ണാടക ഡിജിപിയോടു റിപ്പോര്‍ട്ട് തേടി

ബെംഗളൂരു: കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷ സംബന്ധിച്ച് കര്‍ണാടകയിലെ ബി.എസ്. യെഡിയുരപ്പ സര്‍ക്കാര്‍ ഡിജിപി പ്രവീണ്‍ സൂദിനോടു റിപ്പോര്‍ട്ട് തേടി. രണ്ടു സംസ്ഥാനങ്ങളിലും ഗണ്യമായ തോതില്‍ ഐഎസ് ഭീകരരുണ്ടെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖായ്ദ സാന്നിധ്യമുണ്ടെന്നുള്ള...

260 കോടി മുടക്കി പണിത പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നുവീണു

ബിഹാറില്‍ 260 കോടി മുടക്കി പണിത പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നുവീണു. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് ഒരു മാസം മുന്‍പ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത പാലവും തകര്‍ന്നത്. പട്‌നയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ഗോപാല്‍ഗഞ്ചില്‍ ഗന്‍ഡക് നദിക്കു കുറുകെ...

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കി

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സച്ചിനൊപ്പം നില്‍ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ്...

തൂത്തുക്കുടി കസ്റ്റഡി മരണം; അറസ്റ്റ് ഭീഷണി, ആര്‍ ജെ വിഡിയോ നീക്കം ചെയ്തു

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് പീഡനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ജെ സുചിത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ നീക്കം ചെയ്തു. വിഡിയോ നീക്കണമെന്ന് സിബി-സിഐഡി സുചിത്രയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം ചെയ്തത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'സിബി-സിഐഡി വിളിച്ച് അരാജകത്വം ഉണ്ടാക്കാനുള്ള...

വിവാഹ പോര്‍ട്ടലുകള്‍ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

വിവാഹ പോര്‍ട്ടലുകള്‍ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു കബളിപ്പിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈ താനെ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നു പോലീസ് അറിയിച്ചു. 35 വയസ്സുകാരനായ സച്ചിന്‍ സാമ്പറെ പാടീല്‍ എന്ന യുവാവാണ് പുതിയ തട്ടിപ്പു മെനയുന്നതിനിടെ...

വിരാട് കോലിയുമായല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമയി താരതമ്യം ചെയ്യൂ പാക്ക് താരം

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ യുവതാരം ബാബര്‍ അസം രംഗത്ത്. വിരാട് കോലിയുമായല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയവരുമായിട്ടാണ് തന്നെ താരതമ്യം ചെയ്യേണ്ടതെന്ന്...

പാക്കിസ്ഥാനെക്കാള്‍ അപകടകാരിയായ ശത്രു ചൈന; യുദ്ധ സന്നാഹങ്ങള്‍ ചൈനയ്‌ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി : വ്യോമസേനയ്ക്കായി സമീപഭാവിയില്‍ വാങ്ങുന്ന സന്നാഹങ്ങള്‍ ചൈനയ്‌ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ എസ് 400 മിസൈല്‍, ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റര്‍ എന്നിവയില്‍ ഭൂരിഭാഗവും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാനെക്കാള്‍...
Advertismentspot_img

Most Popular

G-8R01BE49R7