ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാത നിര്‍മ്മാണ, നവീകരണ രംഗങ്ങളെ അത്യാധുനികവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതിലേക്കുള്ള ആദ്യ ചുവടെന്ന നിലയില്‍ പ്രമുഖ സ്ഥാപനങ്ങളുമായി കേന്ദ്രം ധാരണയുണ്ടാക്കി.
ഐ.ഐ.ടികളുമായും ബനാറസ് ഹിന്ദു സര്‍വകലാശാല ഗവേഷണ വിഭാഗവുമായിട്ടാണ് റോഡ് നിര്‍മാണ, നവീകരണ പ്രക്രിയകളെ അത്യാധുനികമാക്കാന്‍ കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത വകുപ്പ്...
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പുനരാരംഭിച്ചതോടെ കുതിരാൻ തുരങ്കത്തിനുള്ളിലെ ജോലികളും ഉടൻ പുനരാരംഭിക്കുമെന്നു പ്രതീക്ഷ. 90 ശതമാനം ജോലികളും പൂർത്തിയാക്കിയ ആദ്യ തുരങ്കം 50 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കാനാണ് ഉന്നതതല തീരുമാനം. തെക്കുഭാഗത്തെ തുരങ്കം തുറന്നുകൊടുത്താൽ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള റോഡിന്റെ...
കേരത്തിലെ ദേശീയപാത വികസനത്തിനായി അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 കോടിയോളം രൂപ നല്‍കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സങ്ങളെല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നത് അവിടെ വലിയ പ്രശ്‌നമായിരുന്നു. അതിപ്പോള്‍ കാര്യമായ തടസ്സങ്ങളില്ലാതെ...
ദേശീയപാത അഥോറിറ്റി ഇനി റോഡുകള്‍ നിര്‍മിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. ദേശീയപാത നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത് മേല്‍നോട്ട ചുമതല നടത്തിയാല്‍ മതിയെന്നും പിഎംഒ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ആഗസ്റ്റ് 17ന് ദേശീയപാത അതോറിറ്റിക്ക്(എന്‍എച്ച്എഐ) പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര...
ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഗഡ്കരിയുടെ പ്രതികരണം. ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
കേരളത്തില്‍ ഭൂമിയുടെ വില കൂടുതലാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍...
കൊച്ചി: ദേശീയ പാത വികസനത്തിനായുള്ള നിലവിലെ അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് കേന്ദ്രം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഒരിടത്ത് മാറ്റം വരുത്തിയാല്‍ മറ്റിടങ്ങളിലും സമാന ആവശ്യം ഉയരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന ദേശീയ പാത വികസന അവലോകന...
വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്.
ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍...
പാലക്കാട്: അമിത വേഗത്തില്‍ വാഹനമോടിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വേഗം കുറച്ചാല്‍ രക്ഷപെടാമെന്ന് ഇനി കരുതേണ്ട. ഇത്തരക്കാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. വാളയാര്‍-വടക്കഞ്ചേരി ഭാഗത്താണ് പുതിയ പരീക്ഷണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.
ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും...