ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതുമായി ബന്ധമില്ലെന്ന് ഛോട്ടാ ഭീമിനു പോലും അറിയാം. എന്നിട്ടും രാഹുല്‍ ജി, നിങ്ങള്‍ക്ക് ഇത് അറിയില്ലേ ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇങ്ങനെ ചോദിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ്. ട്വിറ്ററിലൂടെയാണ് സ്മൃതിയുടെ ചോദ്യം....
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന് സര്‍വേ നടത്തിയ സി–ഫോര്‍ വ്യക്തമാക്കുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ (2013) ഫലത്തോട് അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയ സി–ഫോര്‍ പുറത്തുവിട്ട സര്‍വേഫലം, കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം...
ബംഗളുരു: ഐജി രൂപ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഐജി രൂപയെ അത്രപ്പെട്ടന്ന് ആരും മറക്കില്ല. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എഐഎഡിഎംകെ വിമത നേതാവ് വികെ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളനുവദിക്കുന്നതിനെതിരെ റിപ്പോര്‍ട്ട് നല്‍കി ശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥയാണ് രൂപ. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍...
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ വീണ്ടും ഡല്‍ഹിയില്‍ നിരാഹാരസമരം തുടങ്ങി. ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെയാണ് സമരം. സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ചെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും...
ന്യൂഡല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി തവണ പ്രശംസ ഏറ്റുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളാണ് സുഷമയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ നിന്ന് രക്ഷപെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും മാപ്പ് പറഞ്ഞ് തടിയൂരി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് ഇത്തവണ കെജ്‌രിവാള്‍ മാപ്പ് പറഞ്ഞത്. ഗഡ്കരി അഴിമതിക്കാരനാണെന്ന ആരോപണമാണ് കെജ്‌രിവാള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞത്. ആരോപണം ഉന്നയിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക്...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കുള്ള ആദ്യ പടിയായി പ്രധാനമന്ത്രിക്കും ബിജെപിക്കും നേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്രമണം തുടങ്ങി. നീരവ് മോഡിയേയും ലളിത് മോഡിയേയും ചൂണ്ടി അഴിമതിയുമായി ബന്ധപ്പെടുത്തി മോഡിക്ക് നേരെ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണ് രാഹുല്‍ തൊടുത്തത്....