Tag: national

35,593 കോടി രൂപ ഇന്ത്യയില്‍നിന്നും പുറത്തേക്ക് പോയി

ഇന്ത്യയ്ക്ക് തിരിച്ചടിയായി ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ഈ മാസം ഒന്നു മുതല്‍ 26 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,593 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളാണ് (എഫ്പിഐ) രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്. ഇത്തരം...

ശബരിമലയില്‍ സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്നും ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാകില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അനുസ്മരണം...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് വെളിപ്പെടുത്തി മന്ത്രി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് വെളിപ്പെടുത്തല്‍. പരീക്കര്‍ കാബിനറ്റില്‍ അംഗമായ വിശ്വജിത് റാണയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി വീട്ടില്‍ വിശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു. പരീക്കറിന്റെ രോഗം ഒളിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും എയിംസിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും ;പുതിയ സര്‍വ്വേ ഫലം പുറത്ത്

ഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വന്നത്. അടുത്തിടെ ആന്ധ്രാപ്രദേശില്‍ നടത്തിയ...

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ തന്നെ; രാകേഷ് അസ്താന സ്‌പെഷ്യല്‍ ഡയറക്റ്ററുമായി തുടരും

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥരായ അലോക് വര്‍മയും രാകേഷ് അസ്താനയുംതന്നെ സിബിഐ ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടരുമായി തുടരും. വിഷയം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മെന്ന് അന്വേഷണ ഏജന്‍സിയുടെ വക്താവിന്റെ വിശദീകരണം. എം നാഗേശ്വര്‍ റാവു ഡയറക്ടരുടെ ചുമതല വഹിക്കുന്നത് താത്കാലികമായാണെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍...

സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെയും രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത...

തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ടിടിവി ദിനകരനൊപ്പം നിന്ന 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇത് ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. 'ഇതൊരു തിരിച്ചടിയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. ഇതൊരു അനുഭവമാണ്. ഈ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പഠനം നടത്താന്‍ കേന്ദത്തിന്റെ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താന്‍ കേന്ദത്തിന്റെ അനുമതി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ...
Advertismentspot_img

Most Popular