Tag: national

കൈയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് യെദിയൂരപ്പ

ന്യൂഡല്‍ഹി: ബി എസ് യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി...

ബിജെപി നേതാക്കളുടെ അഴിമതി; പ്രധാനമന്ത്രി മറുപടി പറയണം; പ്രഥമ ലോക്പാല്‍ സംഭവം അന്വേഷിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ യെദ്യൂരപ്പയുടെ ഡയറി ആയുധമാക്കി കോണ്‍ഗ്രസ്. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008- 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തലാണ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്ക് തലവേദനയായിരിക്കുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി...

മുഖ്യമന്ത്രിയാക്കാന്‍ യെദ്യൂരപ്പ ബിജെപി കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയത് 1800 കോടി രൂപ; ജെയ്റ്റ്‌ലിക്കും ഗഡ്കരിക്കും 150 കോടി, രാജ്‌നാഥ് സിങ്ങിന് 100; സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയ ഡയറിക്കുറിപ്പ് പുറത്ത്

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ ഹവാല ഇടപാട് നടത്തിയതായി ദേശീയ മാധ്യമം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രനേതാക്കള്‍ കൈക്കൂലി വാങ്ങിയ കണക്കുകളും തെളിവുകളും കാരവന്‍ മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ബി.ജെ.പി കര്‍ണാടക അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിന്‍...

മോദി വാരാണസിയില്‍ തന്നെ; അദ്വാനിയെ ഒഴിവാക്കി ഗാന്ധിനഗറില്‍ അമിത് ഷാ; രാഹുലിനെതിരേ അമേഠിയില്‍ സ്മൃതി ഇറാനി ; 184 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 184 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍നിന്ന് വീണ്ടും മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറിലാവും ബിജെപി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുക. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ...

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ 25 നേതാക്കള്‍ ബിജെപി വിട്ടു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. 25 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ മാത്രം ഇന്ന് 18 നേതാക്കളാണ് ബി.ജെ.പി വിട്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേര്‍ന്നത്....

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇനി തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. കേണ്‍ഗ്രസുമായി ഡല്‍ഹിയില്‍ ഇനി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി. സഖ്യത്തെച്ചൊല്ലി കോണ്‍ഗ്രസ് ഡല്‍ഹി ഘടകം കടുത്ത ഭിന്നതയിലാണ്. മാത്രമല്ല സഖ്യചര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ് സമയം പാഴാക്കിയെന്നും ഗോപാല്‍...

അന്വേഷണത്തോട് സഹകരിക്കുന്നില്ല; വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് റോബര്‍ട്ട് വദ്ര സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവാണ് വദ്ര. പല അവസരങ്ങള്‍ നല്‍കിയിട്ടും അന്വേഷണ...

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് നടന്നത് രാത്രി രണ്ടുമണിക്ക്

പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് സാവന്തിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവയിലെ നിമയസഭാ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഏറ്റവും...
Advertismentspot_img

Most Popular

G-8R01BE49R7