Tag: national

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഉത്തരവാദി രാഹുല്‍

ന്യൂഡല്‍ഹി: മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. ഈ...

ഗുരുതര പിഴവുകള്‍; രാഹുലിന്റെ നാമനിര്‍ദേശ പട്ടിക സൂഷ്മ പരിശോധന മാറ്റിവച്ചു

ലഖ്നൗ: എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രില്‍ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി...

ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം; സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായി ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ്. തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിങ് ചേര്‍ന്നത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണ്‍ മിശ്ര, സഞ്ജീവ്...

ലൈംഗികാരോപണം; രാജിവയ്ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്; പിന്നില്‍ വന്‍ ഗൂഢാലോചനയും

സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നത്. അടിയന്തര വിഷയം ചര്‍ച്ച ചെയ്യാനാണ് സിറ്റിംഗ് എന്ന് പറഞ്ഞാണ് നോട്ടീസ് പുറത്തുവിട്ടത്. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ...

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ടതായി പ്രിയങ്ക ചതുര്‍വേദി പരസ്യമായി പറഞ്ഞിട്ടില്ല....

രണ്ടാംഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; 97 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

ന്യൂഡല്‍ഹി: രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 97 സീറ്റുകളില്‍ 54 സീറ്റുകള്‍ തെക്കേ ഇന്ത്യയിലാണ്. തമിഴ്‌നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളും മഹാരാഷ്ട്രയില്‍ 10 സീറ്റുകളും...

റഫാല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. വിശേഷാധികാരമുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്...

മോദിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി; ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി....
Advertismentspot_img

Most Popular

G-8R01BE49R7