Tag: muslim league

മന്ത്രി ജലീല്‍ സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു; തെളിവുകള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: മറ്റു വകുപ്പുകളിലെ വിവാദ നിയമനങ്ങള്‍ പുറത്തുവിടുമെന്നു ബ്ലാക്ക്‌മെയില്‍ ചെയ്താണു ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ കെ.ടി.ജലീല്‍, സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും തന്റെ പക്ഷത്തു നിര്‍ത്തുന്നതെന്നു യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിബന്ധുവായ...

കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയില്ല; വിശദീകരണത്തില്‍ തൃപ്തി; മേലില്‍ ആവര്‍ത്തിക്കരുത്..!!!

മലപ്പുറം: മുത്തലാഖ് ബില്‍ അവതരണ വേളയില്‍ പാര്‍ലമെന്റില്‍നിന്ന് വിട്ടുനിന്ന സംഭവത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന...

മുത്തലാഖ് ബില്‍; മുസ്ലീം ലീഗില്‍ വിവാദമുയരുന്നു

കോഴിക്കോട്/ മലപ്പുറം: ലോക്സഭയില്‍ മുത്തലാഖ് ബില്ലില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുന്നു. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ...

പിണറായി വിജയനുമായി സി.കെ. ജാനു കൂടിക്കാഴ്ച്ച നടത്തി

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇടതുമുന്നണി നാല് കക്ഷികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും സി.കെ ജാനുവിന്റേത് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച. സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ വനിതാ മതിലില്‍ അണിചേരുമെന്ന് അറിയിച്ചിരുന്നു....

മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആലമ്പാടി ജുമാ മസ്ജിദില്‍ വൈകീട്ട് അഞ്ച് മണിക്കാണ് ഖബറടക്കം. മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ പി.ബി.അബ്ദുള്‍ റസാഖ് 2011...

മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരിന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന...

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്; യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ആവശ്യം മുന്നോട്ട് വെച്ചിരിന്നു

മലപ്പുറം: വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ്...

മലപ്പുറത്ത് കോണ്‍ഗ്രസ് ഓഫീസില്‍ മുസ്ലീംലീഗ് പതാക ഉയര്‍ത്തി

മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലാണ് അജ്ഞാതര്‍ പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ഇന്നലെ രാത്രി പത്തര...
Advertismentspot_img

Most Popular