Tag: MEDICAL

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്ക് 7.5 ശതമാനം മെഡിക്കല്‍ സീറ്റ് സംവരണം

ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം അനുവദിക്കുന്ന ബിൽ തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതുപ്രകാരം സർക്കാർ ക്വാട്ടയിലുള്ള സീറ്റുകളിൽ 7.5 ശതമാനം സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി മാറ്റിവെക്കും. നീറ്റ് യോഗ്യതനേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. 300-ൽ കൂടുതൽ...

മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമരത്തില്‍

തിരുവനന്തപുരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും ഒ.പി ബഹിഷ്‌ക്കരിച്ചു. ഈ മാസം ഇരുപതിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലായിരുന്നു പ്രതിഷേധം. 2015ന് ശേഷം പിജി ഡോക്ടര്‍മാരുടെയും...

കേരളാ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, മെഡിക്കലില്‍ ജസ് മരിയ ബെന്നിയും എഞ്ചിനീയറിങില്‍ അമലും ഒന്നാം റാങ്കുകാര്‍

തിരുവനന്തപുരം: കേരളാ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി സെബാമ മാളിയേക്കലിനാണ് മൂന്നാം റാങ്ക്. എന്‍ജിനീയറിങ്ങില്‍...

നാലു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല!!! ചികിത്സാ ചെലവ് ചികിത്സാ ചെലവ് പൂജ്യം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ചികിത്സാ ചെലവ് പൂജ്യം. നരേന്ദ്രമോദിയുടെ ചികിത്സയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നുള്ള കൊച്ചി സ്വദേശി എസ്.ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി ചികിത്സയ്ക്കായി...
Advertismentspot_img

Most Popular

G-8R01BE49R7