കോട്ടയം: പീഡനാരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇവരില്‍ പലരും വിവാഹിതരായെന്നും റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതിനിടയില്‍ ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും...