കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയില്‍വകുപ്പ്. ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനായി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും...
സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു...
വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്.
ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി...
കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ...
അട്ടപ്പാടി: പാലക്കാട് വനത്തില്‍ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടല്‍. മഞ്ചക്കട്ടി വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടത്.
പോലീസുകാര്‍ക്ക് വഴികാണിക്കുന്നതിന് വേണ്ടി പോയ പ്രദേശവാസികളും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് പോയ പോലീസ് സംഘവും തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ഒരു മണിക്കൂര്‍ മുന്‍പാണ് രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള വനത്തില്‍...
തിരുവനന്തപുരം: തുടര്‍ച്ചയായി മാവോവാദികള്‍ കൊല്ലപ്പെടുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലേത് വ്യാജ ഏറ്റമുട്ടലാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇത്തരത്തില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി...
വൈത്തിരി: ലക്കിടിയില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലീസുകാരാണ് വെടിവെച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തി.
മാവോവാദികള്‍...