Tag: land

പരീക്ഷണ പറക്കല്‍ വിജയം; കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം ഇറങ്ങി, ഉദ്ഘാട തീയതി ഉടന്‍ പ്രഖ്യാപിക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനം ഇറങ്ങി. 200 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാന്‍ഡിങ്. നവംബറോടെ വിമാനത്താവളം പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍...

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാനായി സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം...

ദിവ്യാ എസ്. അയ്യര്‍ പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ; ഭൂമി ഏറ്റെടുക്കാന്‍ സര്‍വ്വേ ആരംഭിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കളക്ടര്‍...

വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുക്കലിനിടെ സംഘര്‍ഷം; പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു, ലാത്തിചാര്‍ജില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍...

നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കൈയ്യേറിയുള്ള നിര്‍മ്മാണം പൊളിച്ചു നീക്കുന്നു

കൊച്ചി: നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലും പൊളിച്ച് നീക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലുമാണ്...

നീരവ് മോദിക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകര്‍; ഇതൊരു തുടക്കം മാത്രം…

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനം ഏറ്റെടുത്ത 125 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള 200 ഓളം കര്‍ഷകര്‍ ഇതിന് മുന്നോടിയായി ഇന്ന് ട്രാക്ടറുകളുമായി എത്തി നിലം ഉഴുതുമറിച്ചു....

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തിരിമറി നടത്തി; കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരിമറി കാട്ടിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്ന് ബിജെപി ആരോപിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി 45 ലക്ഷം രൂപയ്ക്ക് ഭൂമി...
Advertismentspot_img

Most Popular

G-8R01BE49R7