കെഎസ്ആര്‍ടിസിയുടെ തന്നെ ചരിത്രത്തില്‍ ആദ്യ സംഭവമായ ബസിന് പേരിടാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. ഡിഗ്രി വിദ്യാര്‍ത്ഥിനി റോസ്മിയായാണ് 'ചങ്ക് ബസിനെ' കൈവിടാതെ തിരികെയെത്തിച്ച ആ മിടുക്കി പെണ്‍കുട്ടി. കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ബസ് മാറ്റിയതിനെതിരെ ഡിപ്പോയില്‍ ഫോണ്‍വിളിച്ച റോസ്മിയും കൂട്ടുകാരികളും എംഡി ടോമിന്‍...
കൊല്ലം: സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് മനംനൊന്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇയാളില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയ്ക്കാണ് പുതിയ ചുമതല. ഹേമചന്ദ്രന് അഗ്നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയത്.
നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. നാളെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡി...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതോടെ ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. അടുത്ത ആഴ്ച...
കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോവുന്നത് ഹൈക്കോടതി വിലക്കി. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
സീറ്റുകള്‍ക്കനുസരിച്ചു മാത്രമേ ബസുകളില്‍ യാത്രക്കാരെ കയറ്റാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ്...