Tag: #kevin crime

രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നു, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാന കൊലയ്ക്ക് വിധേയനായ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നതാണെന്ന് റിപ്പോര്‍ട്ട്. കാര്‍ നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. കെവിന്റെ...

കെവിന്‍ വധത്തില്‍ ഇതുവരെ പിടിയിലായത് ആറ് പ്രതികള്‍, മൂന്നുപേര്‍ റിമാന്റില്‍

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസില്‍ മൂന്നു പ്രതികളെ പൊലീസ് റിമാന്റ് ചെയ്തു. കഴിഞ്ഞദിവസം പിടിയിലായ നിയാസ്,റിയാസ്,ഇഷാന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്.രണ്ടാഴ്ചത്തേക്കാണ് ഇവരെ റിമാന്റ് ചെയ്തത്. ഇവരെഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. അതേസമയം...

കെവിന്റെ കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം ജാതി വിദ്വേഷമാണ്, പ്രതികരണവുമായി സി.കെ വിനീത്

കൊച്ചി: ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായ കെവിന്റെ ബന്ധുക്കള്‍ക്ക് പിന്തുണയറിയിച്ച് ഫുട്ബോള്‍ താരം സി.കെ.വിനീത്. കെവിനെ കൊന്നത് രാഷ്ട്രീയമോ ബ്യൂറോക്രസിയോ ആണെന്ന് പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണത്തില്‍ നിന്ന് വഴുതിപ്പോകുകയാണ് മാധ്യമങ്ങളും സമൂഹവുമെന്ന് സി.കെ.വിനീത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം ജാതി...

കെവിന്റെ മൃതദേഹം സംസ്‌കരിച്ചു, ആയിരങ്ങളെ കണ്ണീരിലാഴ്ത്തി വിടവാങ്ങല്‍!

കോട്ടയം: ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായ കെവിന്‍ പി.ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയുടെ സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വന്‍ജനാവലി തന്നെ കെവിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. രാവിലെ കുമാരനെല്ലൂര്‍ നട്ടാശേരിയിലെ കെവിന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെയും...

കെവിന്റെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍, സംഘത്തില്‍ 13 പേര്‍ ഉണ്ടായതായി പ്രതിയുടെ മൊഴി

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ പിടിയിലായത് തിരുനെല്‍വേലിയില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു. നിയാസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയാലായ പ്രതിയുടെ മൊഴി. തെന്മല പൊലീസാണ് ഇവരെ പിടികൂടിയത്. മറ്റ്...

കെവിന്റെ കൊലപാതകം: രണ്ടു പേരെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നടപടി. ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസില്‍ പിടിയിലായ ഇഷാന്‍ എന്നിവരെയാണ് പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും യഥാര്‍ഥ പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്‌ഐ...
Advertismentspot_img

Most Popular

G-8R01BE49R7