Tag: kerala

ലോക് ഡൗണിനിടെ മദ്യവിതരണം; സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വി?തരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു....

സഹായത്തിനായി വിളിച്ചത് പിണറായിയെ, കിട്ടിയത് ഉമ്മന്‍ ചാണ്ടിയെ…..

മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പര്‍ ആണെന്ന് കരുതി കോയമ്പത്തൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ വിളിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പറിലേക്ക്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കാം.. ലോക്ഡൗണിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളാണ് സഹായം തേടി മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത്. ഫോണെടുത്ത മുന്‍മുഖ്യമന്ത്രി...

കൊറോണ രോഗികള്‍ക്ക് ആശംസ അയച്ച സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരേ മുഖ്യമന്ത്രി

കൊറോണ രോഗികള്‍ക്ക് ആശംസ അയച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ ചെയ്തത് അനാവശ്യമായ ഒരു കാര്യമാണ്. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ മനസിലാക്കിയാല്‍ അത്തരം ഒരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ല....

കാസര്‍ഗോഡ് അതിര്‍ത്തി തുറന്നു; എങ്കിലും യാത്രയ്ക്ക് പ്രത്യേക അനുമതി വേണം

കാസര്‍കോട് അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളില്‍ പോകം. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര ആനുവദിക്കും. ഇതെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കാസര്‍കോടു നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാത തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയപാതകള്‍...

സൗജന്യ ഭക്ഷ്യ വിഭവ കിറ്റിൽ 17 ഇനങ്ങൾ

കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. . പി .എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്‌റുകളിലും ആണ്...

പിണറായിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററിന് ഒന്നരക്കോടി നല്‍കി; പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; സാലറി ചാലഞ്ച് വേണ്ടെന്ന് ബിജെപി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ...

കൊറോണ ബാധിച്ച് നാലു മലയാളികള്‍ മരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാലു മലയാളികള്‍ മരിച്ചു. പക്ഷേ ഇതൊന്നും സംസ്ഥാനത്തിനകത്തല്ല. കേരളത്തിനു പുറത്തു ചികിത്സയില്‍ ആയിരുന്നവരാണ് മരിച്ചത്. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ്...

കൊറോണ;മരണ സംഖ്യ ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഇതുവരെ മരിച്ചത് 42000 പേര്‍, സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 849 മരണം

ലോകത്ത് കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണസംഖ്യ 42000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; ഇതില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോള്‍ മ്യാന്‍മര്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
Advertismentspot_img

Most Popular

G-8R01BE49R7