Tag: kerala

കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ..? നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ഇനിയും എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി; അഭിഭാഷകന്റെ മറുപടി ഇങ്ങനെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗം വീഡിയോ പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, വീഡിയോയില്‍ സ്ത്രീ ശബ്ദമുണ്ടെന്നും അത്...

തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ്ജ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ് രംഗത്ത് എത്തി. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ശോഭന ആരോപിച്ചത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക്...

ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പ്രവചിച്ച് മാണി

കോട്ടയം: ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും നിര്‍ണായക ശക്തിയായിരിക്കുമെന്നും കെ.എം മാണി പറഞ്ഞു. തങ്ങളെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു....

നാട്ടിലെ ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കീഴാറ്റൂരിലുണ്ട്; വയല്‍ക്കിളി സമരക്കാര്‍ക്കെതിരേ വീണ്ടും മന്ത്രി

കൊച്ചി: കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരക്കാര്‍ക്കെതിരെ വീണ്ടും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ആരോപിച്ചു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കീഴാറ്റൂരിലുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയപാത നിര്‍മ്മിക്കുന്നത് ദേശീയപാതാ അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മ്മിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ട് കുറഞ്ഞ...

മഹാരാഷ്ട്രയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം; കേരളം സന്തോഷ് ട്രോഫി സെമിയില്‍

കൊല്‍ക്കത്ത: തകര്‍പ്പന്‍ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ കേരളം മടക്കമില്ലാത്ത...

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്‌ നടത്തും; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍...

ചക്കയ്ക്ക് സ്ഥാനക്കയറ്റം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ...
Advertismentspot_img

Most Popular