Tag: kerala

ജലന്ധര്‍ ബിഷപ്പിനെതിരായ കേസന്വേഷിക്കുന്ന സംഘത്തിന് ഭീഷണി; വാഹനത്തിന് നേരേ ലോറികയറ്റി അപായപ്പെടുത്താന്‍ ശ്രമം

വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണി. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത...

എലിപ്പനി: സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; രണ്ടു ദിവസത്തിനിടെ മരിച്ചത് 21 പേര്‍

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് രണ്ടുദിവസത്തിനിടെ 21 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ മാത്രം കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഏഴുപേരും ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മാത്രം 269...

വീണ്ടുമൊരു വീഴ്ചയ്‌ക്കൊരുങ്ങി കേരള പൊലീസ്; ബിഷപ് പറയുന്നതെല്ലാം പച്ചക്കള്ളം; ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റിന് അനുമതി നല്‍കാതെ ഉന്നതര്‍; ഒന്നുമറിയാത്ത പോലെ മുഖ്യമന്ത്രിയും

കൊച്ചി: മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന...

അനുവദിച്ച അരി സൗജന്യമാക്കണം; പണം വെട്ടിക്കുറയ്ക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായകമായി അധികം അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍...

സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചവരുടെ എണ്ണം 24 ആയി, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി:സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത് എലിപ്പലിയാണ്. സംസ്ഥാനത്തിതുവരെ ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നുണ്ട്. രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞു. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിനു കാത്തുനില്‍ക്കാതെ...

മഹാപ്രളയത്തില്‍ നാടിന് കൈത്താങ്ങായി കുടുംബശ്രീ; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 7 കോടി

സ്വന്തം ലേഖകന്‍ കേരളം ഇന്നുവരെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി തീര്‍ന്ന മഹാപ്രളയത്തില്‍ നാടൊട്ടുക്കും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം. 43 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലെ അംഗങ്ങളില്‍ പലരുടെയും കുടുംബങ്ങളും പ്രളയത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഒത്തൊരുമയിലൂടെ സമാന അവസ്ഥയിലുള്ള...

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നുവര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തില്‍നിന്ന് 8.65...

ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയില്‍ നിന്ന്, ആരോപണവുമായി കമാല്‍ പാഷ

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് നല്‍കുന്ന സഹായത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷ. യു.എ.ഇ നല്‍കുന്ന ധനസഹായം എതിര്‍ക്കുന്നവര്‍ സ്വന്തമായി എന്ത് ചെയ്തെന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കേരളത്തിന് ധനസഹായം നല്‍കുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ട.'ധനസഹായം വകമാറ്റുന്നത്...
Advertismentspot_img

Most Popular