Tag: kerala

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക ജയരാജനല്ല

തിരുവനന്തപുരം: ചികിത്സയ്ക്കുവേണ്ടി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാര്‍ക്കാര്‍ക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കും. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതുവരെ എങ്ങനയെയായിരുന്നോ...

ഇന്ധനവില കുതിക്കുന്നു ; 83 കടന്ന് പെട്രോള്‍ വില, ഡീസല്‍ 76ന് മകുളില്‍

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധന. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോള്‍ വില. നഗരത്തിനു പുറത്ത് ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപയിലധികം നല്‍കണം. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില...

വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി

കണ്ണൂര്‍: വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസില്‍ കീഴടങ്ങിയ സത്യനെ പൊലീസ് ചോദ്യം...

വീടിന് പിറകില്‍ മണ്ണിടിഞ്ഞു വീണതിന് അഞ്ചരലക്ഷം ധനസഹായം നല്‍കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ ശുപാര്‍ശ

മലപ്പുറം: വീടിനു പിറകില്‍ മണ്ണിടിഞ്ഞു വീണതിന് ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ. മണ്ണിടിച്ചിലില്‍ പോറല്‍പോലും ഏല്‍ക്കാത്ത വീടിനാണ് ലക്ഷങ്ങള്‍ ധനസഹായം നല്‍കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശ. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തിലാണ് സംഭവം. ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍...

ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല; 11 കാരിയെ 46കാരന്‍ പീഡിപ്പിച്ചു

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ 11 കാരി പീഡനത്തിനിരയായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് എസ്.ഐ എസ്.ആര്‍ സനീഷ് അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് ദുരിത ബാധിതരുള്ളത്. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി...

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് 60 ഓളം അശ്ലീല വീഡിയോകള്‍ അയച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റിലായി

പ്രമുഖരടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ഹരിയാനയിലെ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് നിരവധി അശ്ലീല ദൃശ്യങ്ങള്‍ എത്തിയത്. സംസ്ഥാന മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷ...

ലോക്കോ പൈലറ്റുമാരില്ല; കേരളത്തിലെ 10 ട്രെയ്‌നുകള്‍ റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ തിങ്കളാഴ്ച സര്‍വീസ് നടത്തേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്ക് അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയ്‌നുകള്‍ റദ്ദാക്കിയത്. രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍: 56378 എറണാകുളം- കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി) 56388...

11 എ.സിയുള്ള വീടിന്റെ മതില്‍ തകര്‍ന്നത് നന്നാക്കാന്‍ അഞ്ചരലക്ഷം രൂപ ധനസഹായം; പ്രളയത്തിനിടെ അനധികൃത സഹായമൊരുക്കി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍; ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥകള്‍ ഇങ്ങനെ…

മലപ്പുറം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പ് പുറത്തുവരുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകള്‍. ധനസഹായം ചെലവഴിക്കാനുള്ള മലപ്പുറത്ത് പ്രളയ ബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ധനസഹായം വകമാറ്റി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവം തദ്ദേശഭരണ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വഴിവിട്ട് നഷ്ടപരിഹാരം ശുപാര്‍ശ...
Advertismentspot_img

Most Popular