Tag: kerala

മാലിന്യത്തില്‍ ഇനി കോര്‍പ്പറേഷന്‍ കൈവയ്‌ക്കേണ്ട; സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നഗരസഭകളുടെ അധികാരം എടുത്തുമാറ്റാന്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. പകരം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജന്‍സികളെ...

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

സര്‍ക്കാരിനെതിരേ പുതിയ നീക്കവുമായി ചെന്നിത്തല; സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പ്രളയ സഹായധനത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരേ പുതിയ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും...

തട്ടിക്കൊണ്ടുപോകല്‍ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാന്‍; അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടം; കാമുകനൊപ്പം റെയില്‍വേ പൊലീസ് പിടികൂടി

കാസര്‍കോട്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ യുവതിയേയും മകനെയും...

കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമം തുടങ്ങി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമം തുടങ്ങി. കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നാണ് തമിഴ്നാടിന്റെ വാദം. കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ തുറന്നുവിട്ടത് കൊണ്ടല്ല....

ഇന്ധനവില വീണ്ടും കൂട്ടി പകല്‍ക്കൊള്ള!!! കേരളത്തില്‍ വില റെക്കോര്‍ഡില്‍

കൊച്ചി: ഇന്ന് രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി. ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം...

എലിപ്പനി പടര്‍ന്നു പിടിക്കുന്നു! കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് എലിപ്പനി പടരുന്നു പിടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടിയ സാഹചര്യത്തില്‍ 16 താല്‍കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. മറ്റു ജില്ലകളിലും ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം...

പ്രളയസമയത്ത്‌ യേശുദാസിനെ കാണാനില്ലെന്ന് പറഞ്ഞ പി.സി. ജോര്‍ജിന് മുഖ്യമന്ത്രിയുടെ മറുപടി കേട്ട് കയ്യടിച്ച് സഭാംഗങ്ങള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുമ്പോള്‍ ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന പി.സി. ജോര്‍ജ് എഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ്...
Advertismentspot_img

Most Popular