Tag: kerala

കേരളത്തിന് പണം നല്‍കണോ എന്ന് യുഎഇ ആലോചിക്കുന്നു

പ്രളയ ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന...

വി.എസിനെയും ഗൗരിയമ്മയേയും പോലെയാണ് രാജഗോപാലെന്ന് എ.കെ. ബാലന്‍

വടക്കഞ്ചേരി: വി.എസിനെയും ഗൗരിയമ്മയെയും പോലെ ആദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബിജെപി എംഎല്‍എ ഒ. രാജഗോപാലെന്ന് എ.കെ. ബാലന്‍. പക്വതയോടെ സംസാരിച്ച് മാന്യത പുലര്‍ത്തുന്നയാള്‍ കൂടിയാണദ്ദേഹം. പാലക്കാട് ആലത്തൂരില്‍ രാജഗോപാലിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ബിജെപി നേതാവിനെ മന്ത്രി ബാലന്‍ പ്രശംസിച്ചത്. വി.എസ്...

ഒരാളെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യരുതായിരുന്നു; ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നെന്ന് വി. എസ് അച്യുതാനന്ദന്‍. വടക്കുംചേരിയുടെ പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. എന്നാല്‍,...

കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികരും

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ...

നമ്പി നാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സുഹൃത്തുക്കളേ…; പ്രതികരണവുമായി മഅ്ദനി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം...

ബിഷപിനെ അറസ്റ്റുചെയ്യാന്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി; പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പൊലീസിനു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ നിരത്തിയ പൊലീസ് ഇപ്പോള്‍ മലക്കംമറിയുകയാണ്. പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ നേരത്തെ...

കൊച്ചി യാത്രയ്ക്ക് ഇനി വണ്‍ കാര്‍ഡ്; മെട്രോയിലും ബസിലും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഇനി കൊച്ചിയിലെ ബസുകളിലും ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതോടെ ഒറ്റ ടിക്കറ്റില്‍ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.). കൊച്ചിയിലെ ബസുകളില്‍ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി...

ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; ചുമതലകള്‍ കൈമാറി; ചോദ്യം ചെയ്യല്‍ ബുധനാഴ്ച

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്. വൈദികര്‍ക്ക് അയച്ച കത്തിലാണ് ഫ്രാങ്കോ ഇക്കാര്യം അറിയിച്ചത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി കേരള പോലീസ് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് പിന്നാലെ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന...
Advertismentspot_img

Most Popular

G-8R01BE49R7