തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദപരാമര്‍ശം.
മലകയറാന്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു...
കൊച്ചി: പ്രളയത്തിന് ശേഷവും സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അണക്കെട്ടുകളുടെയും തടയണകളുടെ സ്പില്‍വേകള്‍ക്ക് പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. കോടതി ജനവികാരം മനസിലാക്കണം. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു...
കൊച്ചി: രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. വിവിധ മതവിഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയരാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ വിലക്കാനുതകുന്നതാണ് ശുപാര്‍ശ. ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം...
കുതിരാന്‍: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അന്ത്യശാസനത്തിന് ഫലം കണ്ടു തുടങ്ങി. സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി മന്ത്രി കരാര്‍ കമ്പനിക്കു നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്.
മിന്നല്‍വേഗത്തില്‍ നടത്തിയ നിര്‍മാണം കൊണ്ട് പാത...
കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍...