പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. എട്ടംഗ സംഘമാണ് അറസ്റ്റിലായത്. ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായാണ് ഇവര്‍ എത്തിയത്. ഇലവുങ്കലില്‍ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലയ്ക്കലില്‍ എത്തിയ ഇവരോട് പോലീസ് നിബന്ധനകള്‍ വ്യക്തമാക്കി. ആറുമണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വരണം, വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തവിടില്ല തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്. എന്നാല്‍ ഇവ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പ്രവര്‍ത്തര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരണം വിളിക്കുകയുമായിരുന്നു.
ബി ജെ പി പ്രവര്‍ത്തകര്‍ ഞായറാഴ്ച നിരോധനാജ്ഞ ലംഘിക്കുമെന്ന വിവരത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്