Tag: kerala

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ പാവങ്ങളാണ്. അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്

കണ്ണൂർ: മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും അക്രമമാണോ ജനാധിപത്യമെന്നും ഇ.പി ചോദിച്ചു. കൊച്ചിയിൽ...

തവനൂരിൽ സംഘർഷം; മുഖ്യമന്ത്രിക്കെതിരേ കനത്ത പ്രതിഷേധം

തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ ശ്രമം പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി‍. പ്രതിഷേധിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു, ഇവരെ പൊലീസ് പിന്നീട്...

കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി

കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. മലപ്പുറം തവനൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ്...

പിണറായി വിജയനെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

മട്ടന്നൂർ: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂരിൽ പ്രതീകാത്മക പ്രതിഷേധം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ...

മധുവിന്റെ അമ്മ ​ഗതികെട്ട് ഹൈക്കോടതിയിലേക്ക്…

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസില്‍ ബന്ധുക്കള്‍ അടക്കം കൂറുമാറിയ സാഹചര്യമാണുള്ളത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മധുവിന്റെ അമ്മ മല്ലി അറിയിച്ചു. പബ്ലിക്...

ഒരു ഭീകരവാദിയെപൊലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പൊട്ടിക്കരഞ്ഞ്, കുഴഞ്ഞു വീണ് സ്വപ്ന

മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പിയിരുന്നു. ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു....

പിണറായി വരുന്നു എന്ന് കരുതി ജനങ്ങൾക്ക് ജീവിക്കണ്ടേ..?

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് തടഞ്ഞത്‌. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത്...

ഷാജ് ശബ്ദരേഖയിൽ പറഞ്ഞത് ശരിയായി; സ്വപ്നയുടെ അഭിഭാഷകനെതിരേ കേസെടുത്തു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. ആര്‍. കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മതനിന്ദ ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖകളിൽ സ്വപ്നയുടെ അഡ്വേക്കേറ്റിനെതിരേ കേസെടുക്കുമെന്ന് വ്യക്തമായി പറയുന്നുണ്ടായിരുന്നു....
Advertismentspot_img

Most Popular

G-8R01BE49R7