Tag: kerala

ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം; പി.രാജീവ്

കൊച്ചി: ഗവര്‍ണര്‍ ഭരണഘടനാപരമായ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിയമമന്ത്രി പി.രാജീവ്. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമസഭ പാസാക്കിയ നിയമപ്രകാരമാണ്. ചാന്‍സലറുടെ അധികാരം അവിടെ പറയുന്നുണ്ട്. ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമില്ല പേരറിവാള്‍ കേസില്‍ സുപ്രീം കോടതിയും തമിഴ്‌നാട്ടിലെ നീറ്റ് ബില്ല് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയും ഗവര്‍ണര്‍മാരുടെ അധികാരത്തെ കുറിച്ച്...

ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ മാറ്റാൻ നീക്കം; ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശ പരിഗണനയിൽ

തിരുവനന്തപുരം: സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നൊഴിവാക്കാൻ അണിയറനീക്കം. ഇതിനായി, സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ കൂടിയാലോചന തുടങ്ങി. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്നാണ് കമ്മിഷൻ ശുപാർശ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്നു...

കെ എം ബഷീര്‍ വധക്കേസ്; മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി പ്രതിയും ഐ.എ.എസ് ഓഫീസറുമായ ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ശ്രീറാം തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വാഹന നിയമപ്രകാരമുള്ള കുറ്റമേ നിലനില്‍ക്കുവെന്നാണ് ശ്രീറാമിന്റെ...

തെരുവുനായ ആക്രമണത്തിന്‌ നഷ്‌ടപരിഹാരം: സമിതിക്കു ഫണ്ട്‌ നല്‍കാതെ സര്‍ക്കാര്‍; ഒന്നര ലക്ഷം കയ്യില്‍ നിന്ന് ചെലവാക്കി ജസ്റ്റീസ് സിരിജഗന്‍

തിരുവനന്തപുരം: തെരുവുനായ ആക്രമണത്തിന്‌ ഇരയാകുന്നവര്‍ക്കു നഷ്‌ടപരിഹാരം തീരുമാനിക്കേണ്ട ജസ്‌റ്റിസ്‌ സിരിജഗന്‍ സമിതി പ്രവര്‍ത്തന ഫണ്ടില്ലാതെ പ്രതിസന്ധിയില്‍. കക്ഷികള്‍ക്കു നോട്ടീസ്‌ അയയ്‌ക്കാന്‍ ജസ്‌റ്റിസ്‌ സിരിജഗനു സ്വന്തം കീശയില്‍നിന്നു ചെലവായത്‌ ഒന്നരലക്ഷം രൂപ! സമിതി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ ഓഫീസില്‍ ഫോണും വൈൈഫയും ഇല്ല. ഇ-മെയില്‍ ഉപയോഗിക്കാനാവുന്നില്ല. ഏകദേശം 5,500...

തെരുവുനായ ആക്രമണം: ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് – ഹൈക്കോടതി

കൊച്ചി: തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. അതേസമയം, തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന...

ലഹരി സംഘം വാഴുന്ന കേരളം; രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കല്‍ സംഘത്തിന്റെ ഭീക്ഷണിക്ക് വഴങ്ങി പ്രമുഖനടന്‍

കൊച്ചി : കേരളം അടക്കി വാഴുന്ന ലഹരി സംഘത്തിനെ ക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ജനപ്രിയ സിനിമകളില്‍ ഉള്‍പ്പെടുത്തിയാല്‍ നിര്‍മാണച്ചെലവില്‍ ഒരു വിഹിതം നല്‍കി സഹകരിക്കാന്‍ ലഹരി സംഘങ്ങള്‍ തയാറാണെന്നും വിവരം പുറത്തുവന്നു. ഇത്തരത്തിലുള്ള രംഗങ്ങള്‍...

രാസലഹരി; മദ്യവും കലര്‍ത്തി ഉപയോഗിച്ച 2 യുവാക്കള്‍ മരിച്ചു; ഒരാളെ കൊന്നു; മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍ ആശുപത്രിയില്‍, പ്രചരിപ്പിക്കാന്‍ പ്രത്യേക സംവിധാനം, സെലിബ്രിറ്റികളെ വീഴ്ത്താന്‍ പ്രത്യേകം ഏജന്റുമാര്‍

കൊച്ചി: രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച 2 യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി. മൂന്നാമന്‍ ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി. കാസര്‍കോട് സ്വദേശിയായ യുവാവ് ഗോവയില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണു ഡാന്‍സ് ഫ്‌ലോറില്‍ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോടു സ്വദേശിയായ രണ്ടാമന്‍ ലഹരി കോക്ടെയ്ല്‍...

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷംകൊടുത്തു

കൊല്ലം: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ലെ‍ഡ് കലർന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിയുടെപേരിൽ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ മുണ്ടയ്ക്കൽ സ്വദേശിനിയായ 44-കാരിയുടെ പേരിലാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്. വീട്ടിൽനിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോൾ...
Advertismentspot_img

Most Popular

G-8R01BE49R7