Tag: kerala

ഗവര്‍ണറെ നേരിടാന്‍ നിയമോപദേശം; ഒരു മാസത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 60 ലക്ഷത്തിലധികം

ന്യൂഡല്‍ഹി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട വിവിധ നിയമ ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഭരണഘടനാ വിദഗ്ദ്ധരുടെ നിയമോപദേശത്തതിന് സര്‍ക്കാര്‍ നല്‍കിയത് 60 ലക്ഷത്തിലധികം രൂപയാണ്. സാങ്കേതിക സര്‍വകലാശാല വൈസ്...

പൊലീസിന്റെ കൈപ്പുസ്തകം വിവാദമായതോടെ പിന്‍വലിച്ച് സര്‍ക്കാര്‍; മുന്നറിയിപ്പുമായി ബിജെപി

പത്തനംതിട്ട: 2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്‍കിയ നിര്‍ദേശം വിവാദമായതോടെ പിന്‍വലിച്ച് തടിയൂരി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്ന കൈപ്പുസ്‌കത്തിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍...

ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടി രണ്ടരമണിക്കൂര്‍ മണ്ണിനടിയില്‍, ശുശാന്തിനെ രക്ഷിച്ചത് അതിസാഹസികമായി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി ശുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ശുശാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്. ശുശാന്തിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും....

പ്രിയ വര്‍ഗീസിന്റെ നിയമനം ; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വിവാദമായ പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാണോ അല്ലയോ എന്നതില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഉച്ചയോടെയാകും വിധി പറയുക. നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി...

കുഴിവെട്ട് അധ്യാപന പരിചയമാകില്ല; പ്രിയ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ല. അത് യാഥാര്‍ഥ്യമാകണം. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിച്ചു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പദവിയിലിരുന്ന് താങ്കള്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വര്‍ഗീസിനോട് ആരാഞ്ഞു....

പാല്‍ വില 8 രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം 21നകം പാല്‍ വില കൂട്ടണമെന്നു മില്‍മ. പാല്‍ വില ലിറ്ററിന്‌ ഏഴു മുതല്‍ 8 രൂപ 57 പൈസ വരെ കൂട്ടണമെന്നാണ്‌ വിദഗ്‌ധ സമിതി ശിപാര്‍ശ. മില്‍മയുടെ ശിപാര്‍ശ ഇന്നു സര്‍ക്കാരിനു സമര്‍പ്പിക്കും. പാല്‍വില വര്‍ധന പഠിക്കുന്നതിനു നിയോഗിച്ച...

ഉന്നത വിദ്യാഭ്യാസരംഗം കാവിവത്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല; രാജ്ഭവന്‍ മാര്‍ച്ചില്‍ യെച്ചൂരി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് ബി.ജെ.പി.,ആര്‍.എസ്.എസ്‌ ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവനു മുന്നില്‍ ചൊവ്വാഴ്ച എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല, നയപരമായ പ്രശ്‌നമാണെന്നും അതിന്റെ മേലുള്ള സമരമാണെന്നും യെച്ചൂരി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ...

സുധാകരനുമായി വിയോജിപ്പ്, സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ്വിട്ട് സിപിഎമ്മിലേക്ക്‌

കാസര്‍കോട്: മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്‌. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ തലമുതിര്‍ന്ന നേതാവിന്റെ തീരുമാനം. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സിപിഎമ്മില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. അടുത്തിടെ...
Advertismentspot_img

Most Popular

G-8R01BE49R7