Tag: kerala

രാജ്ഭവനിലെത്തുന്ന അതിഥികള്‍ നടക്കണോ, കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണിത്ര പ്രത്യേകത? – ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത്ത് നേരത്തെ അയച്ച കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട...

കതിരൂര്‍ മനോജ് വധം:സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ....

‘ആളുകളെ വിലകുറച്ചുകണ്ടാല്‍ മെസിക്ക് പറ്റിയതുതന്നെ പറ്റും’; തരൂര്‍ വിഷയത്തില്‍ കെ. മുരളീധരന്‍

കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ. മുരളീധരന്‍. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം...

ചീഫ് ജസ്റ്റിസിനെ പിന്തുടര്‍ന്ന സംഭവം;അതിഗുരുതര സുരക്ഷാവീഴ്ച, കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് തേടും

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ അക്രമി കൊച്ചി നഗരത്തിലൂടെ നാലു കിലോമീറ്ററോളം പിന്തുടര്‍ന്നത് പോലീസിന് സംഭവിച്ച അതിഗുരുതരമായ സുരക്ഷാവീഴ്ച. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും ഒരു പോലീസ് വാഹനംപോലും ഇതിനിടയില്‍ ചീഫ് ജസ്റ്റിസിന്റെ സുരക്ഷയ്ക്കായോ അക്രമിയെ പിടികൂടാനായോ എത്തിയില്ല. സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ്...

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്ത് അന്വേഷിക്കാനാണ് നിര്‍ദേശം. ഏത് യൂണിറ്റ് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡി.ജി.പി. അറിയിച്ചു....

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ആലുവയിലും എത്തി; വിവരങ്ങള്‍ തേടി കേരള പോലീസും, വ്യാപക അന്വേഷണം

ബെംഗളൂരു/കൊച്ചി: മംഗളൂരു സ്‌ഫോടനത്തില്‍ വിവരങ്ങള്‍ തേടി കേരള പോലീസും. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കേരള പോലീസും കേസില്‍ പരിശോധന നടത്തുന്നത്. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി. അതിനിടെ, മംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പോലീസിന്റെ...

മോഡലിങ്ങിന്റെ മറവിൽ കൊച്ചിയിൽ സെക്സ് റാക്കറ്റ്; പുറത്തുനിന്നും യുവതികളെ എത്തിക്കും

കൊച്ചി : മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഡിജെ, ലഹരിപ്പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് സെക്സ് റാക്കറ്റുകൾ തഴച്ചുവളരുന്നത്. കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം സംഘങ്ങളുടെ ഇടപെടൽ സംബന്ധിച്ചും പൊലീസ് അന്വേഷണം...

പ്രണയം നടിച്ച് 68കാരനെ ഹണിട്രാപ്പിൽ കുടുക്കി വ്ലോഗർ, 23 ലക്ഷം തട്ടി: ഒത്താശ ചെയ്തത് ഭർത്താവ്

മലപ്പുറം∙ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ...
Advertismentspot_img

Most Popular

G-8R01BE49R7