Tag: kerala

ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം

തിരുവനന്തപുരം: പള്ളിപ്പുറത്ത് ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഉരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു. ടയർ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന...

പാലക്കാട് ബാറിൽ വെടിവെപ്പ്. മാനേജർക്ക് വെടിയേറ്റു; അഞ്ചുപേർ കസ്റ്റഡിയിൽ

പാലക്കാട്: ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ മാനേജർ രഘുനന്ദന് വെടിയേറ്റു.സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവശ്ശേരിയിൽ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘ‍ര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്. മോശം സ‍ര്‍വീസെന്ന പേരിലാണ് ത‍ര്‍ക്കമുണ്ടായത്. എയ‍ര്‍ പിസ്റ്റളുപയോഗിച്ചാണ്...

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും; ആദ്യഘട്ടത്തിൽ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും; കെ- സ്മാർട്ട് ഉദ്ഘാടനം ചെയ്തു

കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ- സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്റെ സംസ്ഥാനതല...

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ

സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിയില്‍ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ അറിയിപ്പ്. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

ഡിജിപി ഓഫീസ് മാർച്ച്: അക്രമത്തിന് കാരണം പോലീസെന്ന് കോൺഗ്രസ്

ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ ഡിജിപി മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോണ്‍ഗ്രസ്...

നവ കേരള ബസ്സിന് നേരെ ഷൂ ഏറ്; മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്തു

നവ കേരള ബസിന് എതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും സാമാന്യ നീതിയുടെ നിഷേധവുമാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ...

നവകേരള സദസ് തിരുവനന്തപുരം ജില്ലയിലേക്ക്

നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള...

ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ഗവർണർക്കെതിരെ അതി രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം...
Advertismentspot_img

Most Popular