Tag: kerala

കാലില്ലാത്ത കുഞ്ഞിന് തുടയെല്ലിന്റെ നീളം രേഖപ്പെടുത്തിയ ആശുപത്രി 82 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി...

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന്...

അട്ടപ്പാടി :ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നില്‍ അഴിപ്പിച്ചു

പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നില്‍ അഴിപ്പിച്ചു എന്ന പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.22 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹോസ്റ്റലിലെ ചില കുട്ടികള്‍ക്ക് ത്വക് രോഗമുള്ളതിനാല്‍ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന്...

കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന...

ഉമ്മൻചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌യാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. പുലർച്ചെ 4. 25 ആയിരുന്നു അന്ത്യം.53 വർഷമായി പുതുപ്പള്ളിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം...

രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ വഴിത്തിരിവ് കൊന്നത് ഭര്‍ത്താവ് തന്നെ

പത്തനംതിട്ട: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ ട്വിസ്റ്റ്. രമാദേവിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ജനാര്‍ദനന്‍ നായരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ ജനാര്‍ദനന്‍ നായരെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. 2006 മേയ് 26-നാണ് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ്...

കണക്കില്‍പ്പെടാത്ത പണമിടപാട്; പി.വി. ശ്രീനിജിന്‍ MLA-ക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടാകും

കൊച്ചി: സിപിഎം എല്‍എല്‍എ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്‍മാതാവിന് നല്‍കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി. കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്...

കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളിലേക്ക്; സുരേന്ദ്രന് പകരം മുരളീധരനെ അധ്യക്ഷനാക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ചിരിക്കുകയാണ് ബിജെപി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനാക്കിയതോടെ കേന്ദ്രമന്ത്രിസഭയിലും പുന:സംഘട ഉറപ്പായി. കൂടുതല്‍ കേന്ദ്ര മന്ത്രിമാരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുമെന്നാണ് ബിജെപി...
Advertismentspot_img

Most Popular

G-8R01BE49R7