Tag: kasargod

കര്‍ണാടകയുടെ ക്രൂരത; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഇന്നലെ മരിച്ചത് മൂന്ന് പേര്‍…

കാസര്‍കോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ മൂന്നു പേര്‍ കൂടി മരിച്ചു. തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കര്‍ണ്ണാടകയുടെ അതിര്‍ത്തി നിയന്ത്രണത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി. അടിയന്തിര ചികിത്സ...

കൈവിട്ടു പോകുമോ..? കാസര്‍ഗോഡ് വിദ്യാര്‍ഥിനിക്കും കൊറോണ; സഹപാഠികളെല്ലാം നിരീക്ഷണത്തില്‍ കഴിയണം

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാല്‍ പത്ത്...

ഇതുപോലുള്ളവര്‍ ഉണ്ടെങ്കില്‍ നമുക്ക് കരുത്തേറും..!!! രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ത്രീ സ്റ്റാര്‍ ഹോട്ടല്‍ സൗജന്യമായി നല്‍കി

കോവിഡ് രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ഭരണകര്‍ത്താക്കള്‍ നട്ടം തിരിയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാന്‍ തന്റെ ഹോട്ടല്‍ തന്നെ വിട്ടു നല്‍കിയിരിക്കുകയാണ് കുഡ്‌ലു രാംദാസ് നഗര്‍ ചൂരി അമീര്‍ മന്‍സിലിലെ സി.ഐ.അബ്ദുല്ലക്കുഞ്ഞി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്ക് കെട്ടിടമാണു...

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും അയല്‍ക്കാരായ 16കാര്‍ക്കൊപ്പം ഒളിച്ചോടി; ഒടുവില്‍ പിടിയിലായത്…

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരകാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാരായ ആണ്‍കുട്ടികൊള്‍ക്കൊപ്പം ഒളിച്ചോടിയത്. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും...

കാസര്‍കോട്ട് വ്യാപകമായി കള്ളവോട്ട് നടന്നു; തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കള്ളവോട്ട് ചെയ്തതിന്റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍...

ഇരട്ടക്കൊലക്കേസ്: പോലീസ് ഭീഷണിപ്പെടുത്തി കുറ്റംസമ്മതിപ്പിച്ചെന്നു പീതാംബരന്‍ കോടതിയില്‍

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയും മുഖ്യ ആസൂത്രികനുമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരന്‍ കുറ്റം നിഷേധിച്ചത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റംസമ്മതിപ്പിച്ചെന്നും പീതാംബരന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു....

കാസര്‍ഗോഡ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; എഴുപേര്‍ക്ക് പരിക്ക്, അപകടം ഇന്ന് രാവിലെ ആറിന്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതില്‍ ഒരാള്‍. ബാക്കിയുള്ളവര്‍ കര്‍ണാടക അതിര്‍ത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തില്‍പെട്ടവര്‍ മുഴുവനും മലയാളികള്‍ ആണെന്നാണ്...

ദേവിയുടെ കോപമകറ്റാന്‍ വവ്വാലുകളെ പിടികൂടി കറിവെച്ച് സമര്‍പ്പിക്കുന്ന ആചാരം; അതും നമ്മുടെ കേരളത്തില്‍

കൊച്ചി: നിപാ പനി എത്തിയതോടെ രക്ഷയില്ലാതായത് വവ്വാലുകള്‍ക്കാണ്.വവ്വാലുകളെ കണ്ടാല്‍ ഓടേണ്ട സാഹചര്യത്തിലാണ് കാസര്‍കോട് അഡൂരിലെ നല്‍ക്ക, മുകേര സമുദായത്തില്‍പെട്ടവരുടെ ആചാരം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.വവ്വാലുകളെ പിടികൂടി ദേവിക്ക് കറിവെച്ച് സമര്‍പ്പിക്കുന്ന പരമ്പരാഗത ആചാരമാണ് ചര്‍ച്ചയാകുന്നത്. നാടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം...
Advertismentspot_img

Most Popular

G-8R01BE49R7