കൊച്ചി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന്...
ഓഗസ്റ്റ് 7 ന് എയർ ഇന്ത്യ എക്സ്പ്രസ് IX1344 കരിപ്പൂരിൽ ക്രാഷ് ലാൻഡിങ് നടത്തുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപ്, ഇൻഡിഗോ വിമാനം ഇതേ ടേബിൾ ടോപ്പ് വിമാനത്താവളത്തിൽ സമാനമായ ടച്ച്ഡൗൺ നടത്തേണ്ടിവന്നിരുന്നു. ഇക്കാര്യം അന്നത്തെ ഫ്ലൈറ്റ് റഡാർ ട്രാക്കിങ് ഡേറ്റകളിലും മാപ്പുകളിലും വ്യക്തമാണ്....
പെരിയ ; പ്രാർഥനകൾക്കു നന്ദി. നാടിന്റെ കരുതലിലേക്കും വീടിന്റെ സുരക്ഷയിലേക്കും അവർ സുരക്ഷിതമായി ലാൻഡ് ചെയ്തു. കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുൽ റഫി (39), ഭാര്യ ആയിഷത്ത് ഷെലീന (35), മക്കളായ അബ്ദുല്ല റിഹാൻ (10), അബ്ദുല്ല ഷഹ്നാൻ (4) എന്നിവരാണു...
കരിപ്പൂര്‍ വിമാനാപാകടം ഉണ്ടാകാന്‍ കാരണമായ സാഹച്യങ്ങള്‍ ചൂണ്ടിക്കാട്ടി നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് വഴിയൊരുക്കിയത് എന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം
കഴിഞ്ഞ ദിവസം കരിപ്പൂരില്...
കരിപ്പൂര്‍ വിമാനാപകട സമയത്തെ സംഭവങ്ങളെ കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരി എഴുതിയ കുറിപ്പ് വൈറലാകുന്നു. എയര്‍ ഇന്ത്യ ജീവനക്കാരിയായ സിനി സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം...
കരിപ്പൂരില് വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകളെന്ന് വ്യോമയാന വിദഗ്ധര്‍. കോക്ക്പിറ്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വീണ്ടും പറന്നുയരാന്‍ ശ്രമിച്ചുവെന്നാണെന്നും വിദഗ്ധര്‍ പറയുന്നു.
കൂടാതെ, തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നും വിദഗ്ധര്‍ പറഞ്ഞു. ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട്...
കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുക. ദുരന്തസ്ഥലം സന്ദർശിച്ചിട്ട് അദ്ദേഹം ആശുപത്രികളിൽ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് വിവരം. കൊവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ്...