കോഴിക്കോട്: തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. 'നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മുരളീധരനെതിരെ വാഴക്കന്‍ ആഞ്ഞടിച്ചത്.
രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍...