Tag: jds

കര്‍ണാടകയില്‍ കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും; വിധാന്‍ സൗധയ്ക്ക് ചുറ്റും കനത്ത സുരക്ഷ

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്നുതന്നെ നടക്കും. എന്നാല്‍ ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സര്‍ക്കാര്‍ സഭയിലെത്തിയപ്പോളുളള ആകാംക്ഷ ഇന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ...

കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി, സുരക്ഷ ശക്തമാക്കി

ബംഗളൂരു: ജെഡിഎസിലെ എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും. 34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു....

കര്‍ണാടകയുടെ വിധി ഇന്നറിയാം; വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് നാലിന്, വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

ബംഗളൂരു: ബി.എസ്.യെദ്യൂയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി,...

ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ അന്വേഷണം

ബംഗളൂരു: കുതികക്കച്ചവടവും കുതികാല്‍വെട്ടും നടക്കുന്നതിനിടെ ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ അന്വേഷണം നടത്തിയതായി വിവരം. ഹൈദരാബാദും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലിരിക്കുന്നുണ്ട്. കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ ക്ഷണപ്രകാരം ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ എം.എല്‍.എമാരെ...

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെയും വഹിച്ചുകൊണ്ടുള്ള വാഹനം കര്‍ണാടക നിയമസഭയിലേക്ക് പുറപ്പെട്ടു; പൊട്ടിത്തെറിക്ക് സാധ്യത

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്നും ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എം.എല്‍.എമാരേയും വഹിച്ചുകൊണ്ടുള്ള വാഹനം വിധാന്‍ സൗധ(കര്‍ണാടക അസംബ്ലി)യിലേക്ക് പുറപ്പെട്ടു. കര്‍ണാടക അസംബ്ലിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് എം.എല്‍.എമാരുടെ തീരുമാനം....

ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടം; എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രി പദവും ഓഫര്‍ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി കുമാരസ്വാമി

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ചാക്കിട്ട് പിടിത്തം നടത്തുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി...

കര്‍ണാടകയില്‍ പന്ത് ജെ.ഡി.എസിന്റെ കോര്‍ട്ടില്‍; കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; ദേവഗൗഡയുടെ വീട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നു

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ജെ.ഡി.എസിന് പിന്തുണയുമായി കോണ്‍ഗ്രസ്. 40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു. വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു… ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്, അഭിമാന പോരാട്ടം കാഴ്ചവെച്ച് ജെ.ഡി.എസ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പുറത്തു വന്ന ഫലസൂചനകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയു. നിലവിലെ അവസ്ഥയില്‍ ബിജെപി കേവല ഭീരിപക്ഷം നേടി ഒറ്റകക്ഷിയാകും. ജെഡിഎസ് അഭിമാന പോരാട്ടമാണ് കാഴ്ചവച്ചത്. 107 മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റമാണ്. കോണ്‍ഗ്രസ് 67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ്...
Advertismentspot_img

Most Popular

G-8R01BE49R7