കോഴിക്കോട്: കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച നിപ്പ എന്ന പടര്‍ച്ചപ്പനി വിഷയമാക്കി സിനിമ ഒരുക്കാന്‍ സംവിധായകന്‍ ജയരാജ്. തന്റെ നവരസ പരമ്പരയില്‍ ഏഴാമത്തെ രസമായ രൗദ്രം ഭാവത്തില്‍ കേന്ദ്രീകരിച്ചാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ
ജയരാജ്
ഇത്തവണ സിനിമ ഒരുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക...
കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ എന്ന പകര്‍ച്ചപ്പനി സംവിധായകന്‍ ജയരാജ് സിനിമയാക്കുന്നു. തന്റെ നവരസ പരമ്പരയില്‍ ഏഴാമതാതായി രൗദ്രം എന്ന ഭാവത്തിലാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ജയരാജ് വെള്ളിത്തിരയില്‍ അണിയിച്ചൊരുക്കാന്‍ തയാറെടുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക.
നവരസ...
കൊച്ചി:ജയരാജിന്റെ അടുത്ത ചിത്രത്തില്‍ ജയറാംനായകനാകുന്നെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിച്ചേക്കും. ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപനവും ഉണ്ടാകും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളുടെ പേരോ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജയരാജും ജയറാമും പകര്‍ന്നാട്ടം, സ്നേഹം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഒന്നിച്ചിരുന്നു. രണ്‍ജി പണിക്കരും ആശാ...
ന്യൂഡല്‍ഹി: ബഹിഷ്‌കരണ തീരുമാനം മറികടന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് മികച്ച ഗായകനുള്ള അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെജെ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ഇരിപ്പടം ലഭിക്കാതെ നില്‍ക്കുന്ന യേശുദാസിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്....
കൊച്ചി:മലയാള സിനിമയില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ നിലപാട് ഉയര്‍ത്തി പിടിച്ച് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ അതില്‍ പങ്കാളികളാകാതെ, ബഹിഷ്‌കരിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരേ ശക്തമായ വിയോജിപ്പുകളാണ് സിനിമ മേഖലയില്‍ നിന്നു തന്നെ...
കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ല. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. ദേശീയ സിനിമാ പുരസ്‌കാരം ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ഫെസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലിജോ ജോസ്...
ന്യൂഡല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ചവര്‍ക്കെതിരെ പുരസ്‌കാര ജേതാവും സംവിധായകനുമായ ജയരാജ് രംഗത്തെത്തി. അവാര്‍ഡ് പിള്ളേര് കളിയല്ല. ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വലിയ അവസരമാണ് പുരസ്‌കാര തേജാക്കള്‍ നഷ്ടപ്പെടുത്തിയത്. ബഹിഷ്‌കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കാന്‍ തയ്യാറാവണമെന്നും ജയരാജ് പറഞ്ഞു.
അവസാന നിമിഷം...