Tag: indian

കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍

ഡല്‍ഹി: രാജ്യമാകെ ഭീതി പടര്‍ത്തി പടരുന്ന കൊറോണ വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മാത്രം. 2020 ജനുവരിയിലാണ് ഇന്ത്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ രോഗ ബാധിതരുടെ എണ്ണം 3000ന് മുകളിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കേരളം തുടങ്ങിയ...

സൂക്ഷിക്കുക, ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് കൂടുതലും യുവാക്കളില്‍…

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍. രോഗബാധിതരില്‍ 42% പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 8% പേര്‍ 20 വയസ്സില്‍ താഴെയുള്ളവര്‍; 33% പേര്‍ 41–60 പ്രായക്കാര്‍. രോഗബാധിതരില്‍ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍. ആരോഗ്യമുള്ളവരെ...

ഉടനടി രാജ്യം മുഴുവന്‍ ലോക്ഡൗണ്‍; ഇന്ത്യന്‍ നടപടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വ്യാപനം തടയാന്‍ വൈറസ് എത്തിയ ഉടന്‍തന്നെ രാജ്യവ്യാപക ലോക്ഡൗണ്‍ നടപ്പാക്കിയ ഇന്ത്യയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. വൈറസിനെ ചെറുക്കുന്നതില്‍ കാലതാമസം വരുത്തിയതിന്റെ ഉദാഹരണമാണ് അമേരിക്കയും ഇറ്റലിയും ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ. ഡേവിഡ് നബ്ബാരോ ഒരു ദേശീയ മാധ്യമത്തിന്...

ലോകമാകമാനം സാമ്പത്തിക മാന്ദ്യമുണ്ടാകും; ഇന്ത്യയും ചൈനയും രക്ഷപ്പെടും

കൊറോണ വ്യാപിച്ചത് കാരണം ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎന്‍). ഇന്ത്യയും ചൈനയും ഒഴികെയുള്ള രാഷ്ട്രങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎന്‍ ട്രേഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു...

രാജ്യത്ത് കൊറോണ രോഗികള്‍ 1000 കവിഞ്ഞു: മരണം 26 ആയി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകെ 1092 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മാദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍...

കൊറോണ ബാധിതരുടെ എണ്ണംകൂടുന്നു ; ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് റദ്ദാക്കിയത്. കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഈ മാസം 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കുന്ന രണ്ടും മൂന്നും ഏകദിനങ്ങള്‍...

വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 185 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. വൈകാതെ ജെമീമ റോഡ്രിഗസും...

കോവിഡ്: 4 രാജ്യങ്ങളിൽ നിന്നുള്ള വിസ ഇന്ത്യ റദ്ദാക്കി

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ചൈനയ്ക്കു പുറത്തു കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള, ഇതുവരെ രാജ്യത്തു പ്രവേശിക്കാത്തവർക്കു മാർച്ച് 3...
Advertismentspot_img

Most Popular

G-8R01BE49R7