Tag: harthal

പന്തളത്ത് ഇന്ന്‌ ഹര്‍ത്താല്‍

പത്തനംതിട്ട: പന്തളത്ത് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റിരുന്നു. എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. അക്രമത്തില്‍...

ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങള്‍ ബിജെപിക്കാര്‍ അടപ്പിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍ ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാര്‍ പോയി അടപ്പിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സാധാരണ കേരളത്തില്‍ ശബരില സീസണില്‍ ഏത്...

ഹര്‍ത്താല്‍ കാരണം മാറ്റിയ പരീക്ഷകള്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം മാറ്റിയ പരീക്ഷകളും പരിപാടികളും: ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ നവംബര്‍ 26 ലേക്ക് മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല;...

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പോലീസ്...

ശബരിമലയിലേക്ക് പോയ തീര്‍ഥാടകന്‍ മരിച്ച നിലയില്‍; പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമലയിലേക്കു പോയ പന്തളം സ്വദേശി സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം വ്യാഴാഴ്ചയാണ്...

ഹര്‍ത്താലില്‍ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലേറ്; സര്‍വീസ് നിര്‍ത്തിവച്ചു

കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക്...

ഇന്ന് അര്‍ധരാത്രി മുതല്‍ ഹര്‍ത്താല്‍

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് നിയമനിര്‍മാണത്തിലൂടെ തടയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണസമിതി. ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഹര്‍ത്താലെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നവരാത്രിയാഘോഷം നടക്കുന്ന...

രാജ്യത്ത് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

ഡല്‍ഹി: രാജ്യത്ത് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് ഐഎന്‍ടിയുസി. ജനുവരി 8,9 തിയതികളിലാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്താന്‍ ഐഎന്‍ടിയുസി തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം. വ്യോമ, റെയില്‍, തുറമുഖ മേഖലകളില്‍ വരെ പണിമുടക്ക് ബാധകമായിരിക്കുമെന്നാണ് ഐഎന്‍ടിയുസി...
Advertismentspot_img

Most Popular