Tag: harthal

ഹര്‍ത്താല്‍ നിരോധനം; മുന്‍കൈയെടുക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമ വശങ്ങള്‍ പരിശോധിക്കുമെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ചില ഹര്‍ത്താലുകള്‍...

‘ആമ്പിളയാനാ വണ്ടിയെ തൊട്‌റാ’; ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ് ആക്രമിക്കാന്‍ വന്നവരോട് എസ്‌ഐ മോഹന അയ്യര്‍; അഭിനന്ദന പ്രവാഹം..!!!

തിരുവനന്തപുരം: ശബരിമലയിലെ യുവതീ ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് വ്യാഴാഴ്ച ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുകയും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കളിയിക്കാവിള അതിര്‍ത്തിയിലും സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ്...

ബസുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി നടത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് ചീഫ് ഓഫീസിനു മുന്നില്‍ റാലി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയെ...

കോഴിക്കോട് മിഠായിത്തെരുവില്‍ ബിജെപി അക്രമം; കടകള്‍ അടിച്ചു തകര്‍ത്തു, നിരവധി പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്....

ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലും കോഴിക്കോടും വ്യാപാരികള്‍ സംഘടിച്ചെത്തി കടകള്‍ തുറന്നു

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലും കോഴിക്കോടും വ്യാപാരികള്‍ സംഘടിച്ചെത്തി കടകള്‍ തുറന്നു. കോഴിക്കോട് മിഠായിത്തെരുവിലും വലിയങ്ങാടിയിലും കൊച്ചി ബ്രോഡ് വേയിലും വ്യാപാരികള്‍ കട തുറന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പത്തു മണിയോടെ വ്യാപാരികള്‍ സംഘടിച്ചെത്തി മിഠായിത്തെരുവിലെ ഒരു കട...

ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം; സിപിഎം ഓഫീസിന് തീയിട്ടു, കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം. മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് രാവിലെ...

എറണാകുളം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും; ബസുകള്‍ സര്‍വീസ് നടത്തും

കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും. ബസുകള്‍ സര്‍വീസ് നടത്തും. പാര്‍ട്ടി ഭേദമന്യേ ഒരു ഹര്‍ത്താലിനോടും സഹകരിക്കില്ലെന്ന് 49 സംഘടനകള്‍ചേര്‍ന്ന് രൂപവത്കരിച്ച ആന്റി ഹര്‍ത്താല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്കും കേടുപാടുണ്ടായാല്‍ കമ്മിറ്റി നഷ്ടപരിഹാരം നല്‍കും....

അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണം; ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. എല്ലാ സോണല്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കി. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍...
Advertismentspot_img

Most Popular