കൊല്ലം: ജോലിക്കായി വിദേശത്തുപോയി തൊഴില്‍ തട്ടിപ്പിന് ഇരയായി കാണാതായ സുനിത നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിത ഏറെ വൈകിയാണ് കൊല്ലത്തെത്തിയത്.
വിമാനത്താവളത്തില്‍ മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവരെത്തിയിരുന്നു. മുളവന മുക്കൂട് പുത്തന്‍വിളവീട്ടില്‍ സുനിതയെ ദുബായിലേക്കാണ് ഏജന്റ് കൊണ്ടുപോയത്....
സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ പ്രവാസിക്ക് ശിക്ഷ. ഒപ്പം താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് 41 വയസ്സുള്ള ഏഷ്യന്‍ പൗരന്‍ പകര്‍ത്തിയത്. ഇയാള്‍ക്ക് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി...
ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയതിനെതിരേ പ്രവാസികള്‍ നടത്തിയ ശക്തമായ പ്രതിഷേധം ഫലം കണ്ടു. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനത്തില്‍...
മസ്‌കറ്റ്: പ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി മലയാളിയും. നാല് സെന്റ് സ്ഥലം സംഭാവന നല്‍കിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവ് മാതൃകയായത്. ഭാര്യ രേഖയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച നാല് സെന്റ് സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കാബൂറയിലെ...
റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ഷം തോറും വന്‍തോതില്‍ കൂടി വരുന്നു. ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍...
ദോഹ: ലോകത്ത് ഇതുവരെ കാണാത്ത ഇന്റര്‍നെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തര്‍. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ.
4ജി എല്‍ടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ,...
കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പൈന്‍സുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈത്തിലുള്ള മുഴുവന്‍ ഫിലിപ്പൈന്‍സുകാരും തിരികെ വരണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ആഹ്വാനം. ദക്ഷിണേഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള അദ്ദേഹം ആറായിരത്തോളം ഫിലിപ്പൈന്‍സുകാരെ...