Tag: Gold smuggling
അതിര്‍ത്തി കടക്കാന്‍ കേരള പൊലീസ് സഹായിച്ചു ? സ്വപ്‌നയുടെ കാര്‍ തമിഴ്‌നാട്ടില്‍ കടന്നത് ഓണ്‍ലൈന്‍ പാസ് സംഘടിപ്പിച്ച്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വപ്‌ന നഗരപരിധി കടന്ന ശേഷം
സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ കേരളം വിടാന്‍ പോലീസ് സഹായിച്ചെന്ന ആരോപണം മുറുകുന്നതിനിടെ സ്വപ്‌നയ്ക്കായി നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസെടുത്താല്‍ മാത്രമേ കഴിഞ്ഞ നാലു വരെ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നുള്ളൂ.
അഞ്ചിന് ഈ നിബന്ധന...
സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത് ഏഴ് കോടി രൂപ; മലയാളത്തിലെ പ്രമുഖ നിര്‍മാതാവും സംവിധായകനുമായി ഫൈസല്‍ ഫരീദിന് അടുപ്പം
സ്വര്‍ണം കള്ളക്കടത്തുകേസിലെ മൂന്നാം പ്രതി തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം. ദുബായില്‍ കഴിയുന്ന ഇയാള്‍ക്കു നിര്‍മാതാക്കളടക്കം മലയാള സിനിമയില്‍ വലിയ സൗഹൃദവലയമുണ്ട്. സ്വര്‍ണം, ഹവാല ഇടപാടുകാരെ മലയാള സിനിമയുമായി ബന്ധിപ്പിക്കുന്ന ദുബായിയിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നു. നയതന്ത്ര...
സ്വര്‍ണക്കടത്ത്: ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്ക്
കൊച്ചി : സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സംശയ നിഴലില്‍ നില്‍ക്കുന്ന ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്കു നീങ്ങും.
സ്വപ്ന സുരേഷിന്റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനകാര്യ അഡീഷണല്‍ സെക്രട്ടറി അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിന് അധികബാധ്യത വരുത്തിവച്ച നിയമനങ്ങള്‍ക്കു പിന്നില്‍ തോമസ്...
സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനും കുരുക്ക് മുറുകി, റോയുടെ നിരീക്ഷണത്തില്‍ എന്ന് എന്‍ഐഎ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല.
ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. യുഎഇ ഏജന്‍സികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും...
സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും. നിര്‍ണായക തെളിവുകള്‍ അടങ്ങിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിലാണു തുറക്കുന്നത്.
സീല്‍ ചെയ്ത ഈ ബാഗില്‍ കേസിനു വഴിത്തിരിവാകുന്ന തെളിവുകള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. സന്ദീപ് നായര്‍ സ്വര്‍ണം അയച്ച ആളുകളുടെ പേര് വിവരങ്ങള്‍,...
കേസ് അന്വേഷണവുമായി സഹകരിക്കാതെ ദുബായിലുള്ള ഫൈസൽ ഫരീദ്;
സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ്. എൻഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മുതൽ ഫൈസൽ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോൺകോളുകൾ ഒഴിവാക്കുകയാണ്. അതേസമയം, പ്രതിയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്.
ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന്...
സ്വര്‍ണക്കടത്ത്: ചോദ്യം ചെയ്യല്‍ രീതിയില്‍ അന്വേഷണ സംഘം മാറ്റം വരുത്തുന്നു
സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പി.എസ്. സരിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി സരിത്തിനെ കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഹാജരാക്കും. സരിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കി യുഎപിഎ കേസിലും റിമാൻഡ് ചെയ്ത...
ഇത് എന്‍ഐഎ കോടതിയാണ്.., മേലില്‍ ആവര്‍ത്തിക്കരുത്..!!! സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തി ആളാകാന്‍ നോക്കിയ ആളൂരിന്റെ അഭിഭാഷകന് ജഡ്ജിയുടെ ശകാരം
സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കി കോടതി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് സംഭവം. പ്രതികള്‍ പോലും അറിയാതെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയതായിരുന്നു ആളൂരിന്റെ ജൂനിയര്‍. വക്കാലത്തിനെ കുറിച്ച് അറിയില്ലെന്നു കേസിലെ പ്രതി പറഞ്ഞതോടെയാണ് കോടതി...